താനൂര്‍: താനൂര്‍ അഞ്ചുടി പുതിയകടപ്പുറത്ത് മൂന്ന് പേര്‍ക്ക് വെട്ടേറ്റു. സപിഐഎം പ്രവര്‍ത്തകരായ അഞ്ചുടി സ്വദേശി കുപ്പുന്റെ പുരയ്ക്കല്‍ ഷംസു(40),വെളിയച്ചാന്റെ പുരയ്ക്കല്‍ മുസ്തഫ(49),സഹദാദ് എന്നവരയെണ് ഓട്ടോയിലെത്തിയ സംഘം വടിവാള്‍ കൊണ്ട് വെട്ടിയത്.
തിങ്കളാഴച് രാത്രി പതിനൊന്നരയോടെയാണ് സംഭവം. കൈകള്‍ക്കും കാലിനും ഗുരുതരമായി പരിക്കറ്റിട്ടുണ്ട്.
ഷംസുവിനെ ആദ്യം തിരൂര്‍ ജില്ലാ ആശുപത്രിയിലാണ് എത്തിച്ചതെങ്ങിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മുസ്തഫയെയും കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.സഹദാദിനെ തിരൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിന് പിറകില്‍ രാഷട്രീയ വൈരാഗ്യമാണമെന്നാണ് സൂചന. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നേരത്തെ വ്യാപകമായ രീതിയില്‍ അക്രമങ്ങള്‍ നടന്നിരുന്ന തീരദേശമേഖലയില്‍ രാഷ്ട്രീയപാര്‍ട്ടികളും പോലീസും മുന്‍കൈ എടുത്തു നടത്തിയ പ്രവര്‍ത്തനങ്ങള്‍ മൂലും സമാധാനന്തരീക്ഷം കൈവന്നിരുന്നു. എന്നാല്‍ ഇതിന് കരിനിഴല്‍ വീഴ്ത്തിക്കൊണ്ടാണ് ഇപ്പോള്‍ ഈ ആക്രമണം ഉണ്ടായിരിക്കുന്നത്.




