Section

malabari-logo-mobile

സപ്ലൈകോയുടെ വിഷു, ഈസ്റ്റർ, റംസാൻ ഫെയറുകൾ ഏപ്രിൽ 11 മുതൽ

HIGHLIGHTS : Supplyco's Vishu, Easter and Ramadan fairs from April 11

തിരുവനന്തപുരം:ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സപ്ലൈകോ വിഷു, ഈസ്റ്റർ, റംസാൻ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം 11ന് തിരുവനന്തപുരത്ത് നടക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഉത്സവ സീസണിലെ വിപണി ഇടപെടലിലൂടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഗുണനിലവാരമുള്ള ഭക്ഷോത്പന്നങ്ങൾ ജനങ്ങൾക്കു ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുമാണ് സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഏപ്രിൽ 11 മുതൽ മെയ് 3 വരെ ഫെയറുകൾ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവിന്റെ പേരിൽ വിലക്കയറ്റം സൃഷ്ടിക്കാൻ അനുവദിക്കില്ലെന്നും സപ്ലൈകോ വില്പനശാലകളിലൂടെ ശബരി ഉത്പന്നങ്ങളും സബ്‌സിഡി, നോൺ സബ്‌സിഡി സാധനങ്ങളും വിതരണം നടത്തുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നഗരങ്ങളിൽ വിഷു, ഈസ്റ്റർ, റംസാൻ ഫെയറുകളും ഗ്രാമപ്രദേശങ്ങളിൽ മൊബൈൽ മാവേലി വില്പനശാലകളും പ്രവർത്തിക്കും.
സംസ്ഥാനത്ത് ഈ സീസണിലെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും നെൽകർഷകരുടെയും ആവശ്യം കണക്കിലെടുത്ത് കർഷകരിൽ നിന്ന് ഒരേക്കറിൽ സംഭരിക്കുന്ന നെല്ലിന്റെ പരമാവധി അളവ് 2200 എന്നത് 2500 കിലോ ആയി ഉയർത്തി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിലെ കർഷകർ ഉത്പാദിപ്പിക്കുന്ന നെല്ലിനൊപ്പം തമിഴ്‌നാട്ടിൽ നിന്നു സംഭരിക്കുന്ന നെല്ല് കൂട്ടികലർത്താനുള്ള ശ്രമം ചില ജില്ലകളിൽ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ ശക്തമായ വിജിലൻസ് പരിശോധനയ്ക്കു നിർദേശം  നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

sameeksha-malabarinews

ശബരി ഉത്പന്നങ്ങളുടെ പ്രചാരണത്തിന്റെ ഭാഗമായി 2022 ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി സപ്ലൈകോ സംഘടിപ്പിച്ച ‘സെൽഫി വിത്ത് സപൈകോ’ മത്സര വിജയികളെ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പ്രഖ്യാപിച്ചു. ആയിരക്കണക്കിന് സെൽഫികളാണ് സപ്ലൈകോയ്ക്ക് ലഭിച്ചത്. ഇതിൽ പരമാവധി ലൈക്ക് കിട്ടിയ  രണ്ടു പേർക്ക് 5000 രൂപയുടേയും 3000 രൂപയുടേയും ക്യാഷ് പ്രൈസ് നൽകും. ഒന്നാം സമ്മാനം കണ്ണൂർ സ്വദേശി പ്രവീണും (സെൽഫി സീരിയൽ നമ്പർ 026) രണ്ടാം സമ്മാനം ആലപ്പുഴ സ്വദേശി അഭിലാഷ് മാന്നാറും (സെൽഫി സീരിയർ നമ്പർ 001) നേടി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!