സപ്ലൈകോ ഓണം ഫെയര്‍ നാളെ മുതല്‍ ; ഓണം സഹകരണ വിപണി: ജില്ലാതല ഉദ്ഘാടനം ആഗസ്റ്റ് 20 ന്

സപ്ലൈകോ ഓണം ഫെയര്‍-23 നാളെ മുതല്‍ 28 വരെ മലപ്പുറം മുനിസിപ്പല്‍ ബസ്റ്റാന്‍ഡിന് സമീപത്തെ ക്ലബ് വണ്‍ ടര്‍ഫില്‍ നടക്കും. രാവിലെ പത്തിന് കായിക, വഖ്ഫ്, ഹജ്ജ്, റെയില്‍വേ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിക്കും. ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി മുഖ്യാതിഥിയാവും. മികച്ച ഓഫറുകളും വിലക്കുറവുകളുമായാണ് സപ്ലൈകോ ഓണം ഫെയര്‍ ഒരുങ്ങുന്നത്. വിവിധ ഉത്പന്നങ്ങള്‍ക്ക് അഞ്ചു മുതല്‍ 50 ശതമാനം വരെ വിലക്കുറവും വിവിധ ഉത്പന്നങ്ങളുടെ കോംബോ ഓഫറുകളും ലഭ്യമാവും.

സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് മുഖേന സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളുടെ പങ്കാളിത്തത്തോടെ നടത്തുന്ന ഓണം സഹകരണ വിപണിയുടെ ജില്ലാതല ഉദ്ഘാടനം (ആഗസ്റ്റ് 20, ഞായര്‍) ഉച്ചയ്ക്ക് 12ന് മലപ്പുറം പ്രസ് ക്ലബ് കെട്ടിടത്തില്‍ കായിക, വഖ്ഫ്, ഹജ്ജ്, റെയില്‍വേ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ നിര്‍വഹിക്കും.

പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിക്കും. മലപ്പുറം നഗരസഭാ അധ്യക്ഷന്‍ മുജീബ് കാടേരി ആദ്യ വില്‍പ്പന നടത്തും. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനാണ് ഓണം സഹകരണ വിപണി ഒരുക്കുന്നത്. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയിലും മറ്റ് സാധനങ്ങള്‍ക്ക് 10 മുതല്‍ 30 വരെ വിലക്കുറവോടെയും ലഭിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top