Section

malabari-logo-mobile

ഓണ വിപണി: മിന്നല്‍ പരിശോധന നടത്തും

HIGHLIGHTS : Onam Market: Inspection will be conducted

ഓണക്കാലത്ത് വിപണിയിലെ വിലക്കയറ്റം, അളവുതൂക്ക സംബന്ധമായ ക്രമക്കേടുകള്‍ എന്നിവ തടയുന്നതിനായി ലീഗല്‍ മെട്രോളജി വകുപ്പ് മലപ്പുറം ജില്ലയില്‍ ആഗസ്റ്റ് 28 വരെ മിന്നല്‍ പരിശോധന നടത്തും. അളവുതൂക്ക ഉപകരണങ്ങള്‍ മുദ്ര പതിപ്പിക്കാതെ ഉപയോഗിക്കുക, പാക്കേജുകളില്‍ നിയമാനുസൃതം വേണ്ടതായ പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താതിരിക്കുക, രേഖപ്പെടുത്തിയ എം.ആര്‍.പിയേക്കാള്‍ കൂടുതല്‍ ഈടാക്കുക, രേഖപ്പെടുത്തിയ അളവ്, തൂക്കം, എണ്ണം എന്നിവയേക്കാള്‍ കുറവായി ഉത്പന്നം പായ്ക്ക് ചെയ്യുക, പായ്ക്ക് ചെയ്യാത്ത ഉത്പന്നങ്ങള്‍ തൂക്കത്തില്‍/അളവില്‍ കുറവായി വില്‍പ്പന നടത്തുക മുതലായ ക്രമക്കേടുകള്‍ മഞ്ചേരി ഡെപ്യൂട്ടി കണ്‍ട്രോളറാഫീസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലെ 0483 2766157 നമ്പറിലേയ്ക്ക് അറിയിക്കാവുന്നതാണ്.

കൂടാതെ ചുവടെ ചേര്‍ത്തിരിക്കുന്ന ഫോണ്‍ നമ്പറുകളിലും അറിയിക്കാവുന്നതാണ്.
ഡെപ്യൂട്ടി കണ്‍ട്രോളര്‍: 8281698093
ഡെപ്യൂട്ടി കണ്‍ട്രോളര്‍ (ഫ്ലയിംഗ് സ്‌ക്വാഡ്): 8281698103
അസിസ്റ്റന്റ് കണ്‍ട്രോളര്‍, ഏറനാട്: 8281698094
ഇന്‍സ്പെക്ടര്‍,തിരൂര്‍ (സര്‍ക്കിള്‍ ഒന്ന്): 8281698096
ഇന്‍സ്പെക്ടര്‍,തിരൂര്‍ (സര്‍ക്കിള്‍ രണ്ട്): 8281698097
ഇന്‍സ്പെക്ടര്‍,നിലമ്പൂര്‍: 8281698101
ഇന്‍സ്പെക്ടര്‍,പൊന്നാനി: 8281698099
ഇന്‍സ്പെക്ടര്‍,പെരിന്തല്‍മണ്ണ: 8281698102
ഇന്‍സ്പെക്ടര്‍,കൊണ്ടോട്ടി: 9400064089
ഇന്‍സ്പെക്ടര്‍,തിരൂരങ്ങാടി: 8281698098

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!