Section

malabari-logo-mobile

ഷീ ടോയ്ലറ്റ് ഉദ്ഘാടനം

HIGHLIGHTS : Inauguration of She Toilet

അരീക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ഷീ ടോയ്ലറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൈത്ര ജി.യു.പി സ്‌കൂളില്‍ നിര്‍മിച്ച ടോയ്ലറ്റ് ബ്ലോക്ക് ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷ പി വാസു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ അഞ്ച് ലക്ഷം രൂപ ഉപയോഗിച്ചാണ് സ്‌കൂളില്‍ ഷീ ടോയ്ലറ്റുകള്‍ നിര്‍മിച്ചത്.

ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ ജമീല അയ്യൂബ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ അലീമ, പി.ടി എ പ്രസിഡന്റ് കെ.പി റഫീഖ് ബാവ, എസ്.എം.സി ചെയര്‍മാന്‍ കെ. ജഹ്ഫര്‍, ഹെഡ്മാസ്റ്റര്‍ സുധ, അധ്യാപകരായ അലിഹസ്സന്‍, പി. ഉമ്മര്‍ ബിച്ചാപ്പു, കെ. കുഞ്ഞുട്ടി, പി.ടി ബിച്ചാപ്പു, ചന്ദ്രന്‍, വി.കെ ആലിക്കുട്ടി, നാരായണന്‍, അനബ തുടങ്ങിയവര്‍ പങ്കെടുത്തു.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!