HIGHLIGHTS : Super League Kerala Final; Calicut FC defeated Thiruvananthapuram Kompans 2-1
സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോളില്‍ കാലിക്കറ്റ് എഫ് സി ഫൈനലില്‍. തിരുവനന്തപുരം കൊമ്പന്‍സിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കലാശപ്പോരിന് യോഗ്യത നേടിയത്. തുടക്കത്തില്‍ ഒരു ഗോളിന് പിന്നില്‍ പോയ ശേഷമായിരുന്നു കാലിക്കറ്റ് എഫ് സിയുടെ വിജയം.
ആദ്യ പകുതിയില്‍ തിരുവനന്തപുരത്തിന് ലീഡ് നിലനിര്‍ത്താനായി. കാലിക്കറ്റ് എഫ്.സിക്ക് വേണ്ടി 60ാം മിനുട്ടില്‍ സബ്ബായി എത്തിയ കെന്നഡിയുടെ ആദ്യ ടച്ച് തന്നെ ഗോള്‍. സ്‌കോര്‍ 1-1. ബ്രിട്ടോ ഒരുക്കിയ പന്തായിരുന്നു കെന്നഡി വലയില്‍ എത്തിച്ചത്. 73ആം മിനുട്ടില്‍ ക്യാപ്റ്റന്‍ ഗനി നിഗം അഹമ്മദിലൂടെ കാലിക്കറ്റ് ലീഡ് എടുത്തു.
വൈകിട്ട് 7.30 ന് നടക്കുന്ന രണ്ടാംസെമിയില്‍ കണ്ണൂര്‍ വോറിയേഴ്‌സും ഫോഴ്‌സ കൊച്ചിയും ഏറ്റുമുട്ടും. രണ്ടു സെമികളിലും വിജയിച്ചെത്തുന്ന ടീമുകള്‍ പത്തിനു വൈകിട്ട് 7.30ന് നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു