HIGHLIGHTS : Fire broke out in Thirurangadi Taluk Hospital
തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ തീപിടുത്തം. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മൂന്നാം നിലയില്‍ ഡി ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പറേഷന്‍ തിയേറ്ററിന് സമീപത്ത് സ്ഥാപിച്ചിരുന്ന യുപിഎസില്‍ നിന്നാണ് തീപിടുത്തം ഉണ്ടായത്. താഴത്തെ നിലയില്‍ ഉണ്ടായിരുന്ന ഡയാലിസിസ് കേന്ദ്രങ്ങളില്‍ ഉണ്ടായിരുന്നവരെയും ഓപ്പറേഷന്‍ തിയേറ്ററിലെയും രോഗികളെയും പുറത്തെത്തിച്ചു ആളപായം ഇല്ല.
യുപിഎസ് മാത്രമാണ് കേടുവന്നത്. ഫയര്‍ഫോഴ്‌സ് എത്തിയിരുന്നതിന് മുന്‍പ് തന്നെ കൂരിയാട് നിന്നുള്ള വാട്ടര്‍ സര്‍വീസ്, രോഗിയുടെ കൂടെയുണ്ടായിരുന്ന കൂട്ടിരിപ്പുകാരും നാട്ടുകാരും ചേര്‍ന്ന് യുപിഎസ് എടുത്ത് പുറത്തേക്ക് ഇട്ടത് കാരണം വലിയ അപകടം ഒഴിവായി.
യുപിഎസില്‍ നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് തീപിടുത്തം ഉണ്ടായത് എന്ന് കരുതുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു