HIGHLIGHTS : A bike lost control and a jeep collided in Nilambur; The young man died
മലപ്പുറം: നിലമ്പൂരിലെ തിരുവാലിയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ചുങ്കത്തറ സ്വദേശി ആദില്‍ (22) ആണ് മരിച്ചത്. ഇൻ്റസ്ട്രിയൽ ജോലിക്കാരനായ ആദില്‍ രാവിലെ ജോലിക്ക് പോയതായിരുന്നു. വൈദ്യുതി തടസം കാരണം ജോലിയില്ലാതിരുന്നതിനെ തുടര്‍ന്ന് തിരിച്ചു വരുന്നതിനിടെ തിരുവാലി റോഡില്‍ വെച്ചാണ് അപകടമുണ്ടായത്.
എതിരെ വരികയായിരുന്ന ജീപ്പുമായി ആദിലിന്റെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ആദിലിനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. പിതാവ്: റഫീഖ്. മാതാവ്: ഷമീമ. സഹോദരങ്ങള്‍: ദില്‍ഷ, അംന, സയാല്‍, അഭാന്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു