ട്രെയിനുകളില്‍ ബോംബ് വെച്ചെന്ന് ഭീഷണി; പത്തനംതിട്ട സ്വദേശി കസ്റ്റഡിയില്‍

HIGHLIGHTS : Bomb threat in trains; Pathanamthitta native in custody

തിരുവനന്തപുരം : പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിനുകളില്‍ ബോംബ് വെച്ചെന്ന് സന്ദേശം അയച്ചയാളെ പോലീസ് തിരിച്ചറിഞ്ഞു. പത്തനംതിട്ട കോയിപ്പുറം സ്വദേശി ഹരിലാല്‍ ആണ് ബോബ് ഭീഷണി അയച്ചതെന്നും ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ഇയാള്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചിരുന്നു. തന്റെ പണം നഷ്ടമായെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ പൊലീസ് അന്വേഷിച്ചപ്പോഴാണ് പണം പോയിട്ടില്ലെന്നും മദ്യലഹരിയിലാണെന്നും പറഞ്ഞത്.

ഇയാള്‍ യാത്ര ചെയ്യുന്നതിനിടെയാണ് പിന്നീട് മൂന്ന് ട്രെയിനുകളില്‍ ബോംബ് വെച്ചെന്ന് ഭീഷണിപ്പെടുത്തുന്നത്. അതേസമയം, പൊലീസ് ആസ്ഥാനത്ത് വിളിക്കുന്നതിന് മുമ്പ് ഇയാള്‍ കൊച്ചി കണ്‍ട്രോള്‍ റൂമിലും വിളിച്ചിരുന്നു. സൗത്ത് റെയില്‍വേ സ്റ്റേഷനിലെ തട്ടുകടയില്‍ ജോലിക്ക് വന്നയാളാണ് ഹരിലാല്‍ എന്നാണ് വിവരം.

sameeksha-malabarinews

ഭീഷണിയെ തുടര്‍ന്ന് ട്രെയിനുകളില്‍ പരിശോധന നടത്തുകയാണ്. പോലീസ് ആസ്ഥാനത്താണ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശത്തെ തുടര്‍ന്ന് എല്ലാ റെയില്‍വേ സ്റ്റേഷനുകളിലേക്കും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു. സംസ്ഥാനത്താകെ എല്ലാ ട്രെയിനുകളിലും പരിശോധന നടത്തി വരികയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!