HIGHLIGHTS : Imane Khalif, who won gold in women's boxing at the Olympics, is reportedly a man
പാരിസ്: പാരിസ് ഒളിമ്പിക്സില്‍ വനിതാ ബോക്സിങ്ങില്‍ സ്വര്‍ണം നേടിയ ഇമാനെ ഖലീഫ് പുരുഷനെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. വനിതകളുടെ 66 കിലോഗ്രാം ബോക്സിങ് മത്സരത്തിലാണ് അല്‍ജീരിയന്‍ താരം ഇമാനെ മത്സരിച്ചത്. മത്സരത്തിനു പിന്നാലെ ഇമാനെ പുരുഷനാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇമാനെയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയിരുന്നു.
പാരീസിലെ ക്രെംലിന്‍-ബിസെറ്റെ ഹോസ്പിറ്റലിലെയും അള്‍ജിയേഴ്സിലെ മുഹമ്മദ് ലാമിന്‍ ഡെബാഗൈന്‍ ഹോസ്പിറ്റലിലെയും വിദഗ്ധര്‍ 2023 ജൂണിലാണ് ലിംഗനിര്‍ണയ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ടിട്ടുള്ള റിപ്പോര്‍ട്ട് ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകനായ ജാഫര്‍ എയ്റ്റ് ഔഡിയ പുറത്തുവിട്ടത്.
2023-ല്‍ ഡല്‍ഹിയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പ് ഗോള്‍ഡ് മെഡല്‍ പോരാട്ടത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇന്റര്‍നാഷണല്‍ ബോക്സിംഗ് അസോസിയേഷന്‍ ഇമാനെ വിലക്കിയിരുന്നു. പാരിസ് ഒളിമ്പിക്സില്‍ ഇറ്റാലിയന്‍ താരം ഏഞ്ചല കരിനിയെയാണ് ഇമാനെ പരാജയപ്പെടുത്തിയിരുന്നത്. മത്സരത്തിനിടെ ഇമാനെയുടെ ഇടിയേറ്റ് കരിനിയുടെ മൂക്കില്‍നിന്ന് രക്തം വരുകയും 46 സെക്കന്‍ഡിനകം മത്സരം അവസാനിക്കുകയുമായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു