Section

malabari-logo-mobile

സണ്ണി ലിയോണ്‍ വീണ്ടും പഴയ പണി തുടങ്ങി

HIGHLIGHTS : ജിസം രണ്ടിലൂടെ ബോളിവുഡ് കീഴടക്കാനെത്തിയ കനേഡിയന്‍ പോണ്‍ സ്റ്റാര്‍ സണ്ണി ലിയോണായിരുന്നു ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവും അധികം തിരഞ്ഞ വ്യക്തി. ബോളിവു...

imagesജിസം രണ്ടിലൂടെ ബോളിവുഡ് കീഴടക്കാനെത്തിയ കനേഡിയന്‍ പോണ്‍ സ്റ്റാര്‍ സണ്ണി ലിയോണായിരുന്നു ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവും അധികം തിരഞ്ഞ വ്യക്തി. ബോളിവുഡില്‍ ഹരിശ്രീ കുറിച്ചതു മുതല്‍ സണ്ണി ലിയോണിന്റെ കൂട്ടായ് വിവാദങ്ങള്‍ എന്നുമുണ്ടായിരുന്നു. ജിസം രണ്ടിന് ശേഷം ജാക്ക് പോട്ട് എന്ന ചിത്രത്തില്‍ കൂടി നായികയായെത്തിയ സണ്ണി ലിയോണ്‍ ഇപ്പോള്‍ ചില ഐറ്റം നമ്പറുകളും ചെറിയ ചെറിയ വേഷങ്ങളുമായി ബോളിവുഡില്‍ സജീവമാണ്. ഇതിനിടയിലാണ് സണ്ണി ലിയോണ്‍ ഒരു സമ്പൂര്‍ണ്ണ എ ചിത്രത്തിലേക്ക് മടങ്ങിപ്പോവുന്നു എന്ന വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്.

ഒരു മറാത്തി ചിത്രത്തിലാണ് പോണ്‍ സിനിമകളുടെ നായികയായി തന്നെ സണ്ണി ലിയോണ്‍ വേഷമിടുന്നത്. ഈ നായികയുമായി ഒരു ആണ്‍കുട്ടി പ്രണയത്തിലാകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ദേശീയ പുരസ്‌കാരം നേടിയ സുജയ് ദഹാകേ സംവിധാനം ചെയ്യുന്ന വള്‍ഗര്‍ ആക്റ്റിവിറ്റീസ് ഇന്‍ കോര്‍പ്പ് എന്ന ചിത്രത്തിലാണ് സണ്ണി നായികയാവുന്നത്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!