പരപ്പനങ്ങാടി: ആത്മീയതയുടെ മറവില്‍ ചികിത്സ നടത്തിവരുന്ന സിദ്ധന്‍ പരപ്പനങ്ങാടിയല്‍ പിടിയില്‍. 8 ാംക്ലാസ് വരെ മാത്രം വിദ്യഭ്യാസമുള്ള ചെറമംഗലം അറ്റത്തങ്ങാടി സ്വദേശി കെ കെ അബ്ദുള്‍സലാമിനെയാണ് ചൊവ്വാഴ്ച ഉച്ചയോടെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലീസ് ചീഫിന് ലഭിച്ച രഹസ്യ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റുണ്ടായത്. രോഗിയുടെ വേഷത്തില്‍ ചികിത്സയ്ക്കായെത്തിയാണ് പോലീസ് ഇയാളെ പിടികൂടിയത്.
ഇയാളുടെ വീട്ടില്‍ നിന്ന് തകിട്,മണ്‍കുടം, കോഴിമുട്ട എന്നിവയും രോഗികള്‍ക്ക് നല്‍കാനായി തയ്യാറാക്കിയ ഒരു മഞ്ഞനിറമുള്ള ദ്രാവകവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഈ മഞ്ഞ ദ്രാവകത്തില്‍ ഇംഗ്ലീഷ് മരുന്നുകള്‍ കലക്കിക്കൊടുക്കുകയാണത്രെ പതിവ്.

പെട്ടെന്ന് വിവാഹം നടക്കാന്‍, കുട്ടികളില്ലാത്തവര്‍ക്ക് കുട്ടികളുണ്ടാകാന്‍, വീടും സ്ഥലവും വിറ്റുപോകാന്‍, നല്ല ഉറക്കം ലഭിക്കാന്‍, അനുയോജ്യമായ ജോലികിട്ടാന്‍, ഭര്‍ത്താക്കന്‍മാരുടെ സ്‌നേഹം തങ്ങള്‍ക്കു തന്നെ കിട്ടാന്‍, കൂടുതല്‍ മീനുണ്ടാകാന്‍ തുടങ്ങി ഇയാള്‍ നൂറ്റിമൂന്ന് തരം രോഗങ്ങളും പ്രശ്‌നങ്ങളും ചികിത്സിച്ച് ഭേദമാക്കുന്നുവെന്നാണ് അവകാശപ്പെടുന്നത്. ഗള്‍ഫുകാരുടെ ഭാര്യമാരും തീരദേശ നിവാസികളുമാണ് ഇയാളുടെ പ്രധാന ഇരകള്‍.
അറസ്റ്റിലായ ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും. ഈ മേഖലയില്‍ ഇയാളെ കൂടാതെ പല ആത്മീയ വ്യാജ ചികിത്സ നടത്തുന്നവരും പോലീസ് നിരീക്ഷണത്തിലാണെന്നാണ് സൂചന.
പരപ്പനങ്ങാടി എസ്‌ഐ അനില്‍കുമാര്‍ മേപ്പള്ളിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.



