ഫെഡറേഷന്‍കപ്പ് : ഡംപോ ഗോവയ്ക്കും ചര്‍ച്ചില്‍ ബ്രദേഴ്‌സിനും വിജയം

federation cupമഞ്ചേരി/കൊച്ചി: ഫെഡറേഷന്‍ കപ്പ് ഉദ്ഘാടനമത്സരത്തില്‍ ഡംപോ ഗോവയ്ക്കും ചര്‍ച്ചില്‍ ബ്രദേഴ്‌സിനും വിജയം പയ്യനാട് സ്റ്റേഡിയിത്തില്‍ തിങ്ങിനിറഞ്ഞ മലപ്പുറത്തെ ഫുട്‌ബോള്‍ ആരാധകര്‍ക്കു മുന്നില്‍ പ്രഫഷണല്‍ ഫുട്‌ബോളിന്റെ കരുത്തുകാട്ടിയ ഡംപോ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കൊല്‍ക്കത്താ ക്ലബ്ബായ ഭവാനിപ്പൂര്‍ എഫ്‌സിയെ പരാജയപ്പെടുത്തി.

കൊച്ചിയില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഗോവ കൊല്‍ക്കത്ത യുണൈറ്റെഡ് എഫസിയെ 2-1 എ്ന്ന സ്‌കോറിന് പരാജയപ്പെടുത്തി.

ഡെംപോ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം രണ്ട് ഗോളുകള്‍ തിരിച്ചടിക്കുകയായിരുന്നു. ഭവാനിപൂരിന് വേണ്ടി ദീപേന്ദു ഡൗറ ആദ്യ ഗോള്‍ നേടി. ഡംപോക്ക് വേണ്ടി ആല്‍വിന്‍ ജോര്‍ജും ബെറ്റോയും ഗോളുകള്‍ നേടി.

Share news
error: Content is protected !!
Scroll to Top