തരൂര്‍ സുനന്ദ വിവാഹമോചനം; നിലപാട് തിരുത്തി സുനന്ദ പുഷ്‌കര്‍

4036_tharoor1ദില്ലി : കേന്ദ്ര മന്ത്രി ശശി തരൂരും സുനന്ദപുഷ്‌കറും വിവാഹബന്ധം വേര്‍പ്പെടുത്തുന്ന എന്ന വാര്‍ത്തകള്‍ ഉയര്‍ന്നുകൊണ്ടിരിക്കെ നിലപാട് തിരുത്തി സുനന്ദാ പുഷ്‌കര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചിരിക്കുന്നത്. താനും ശശി തരൂരും തമ്മിലുള്ള ദാമ്പത്യ ജീവിതം സന്തുഷ്ടമാണെന്നാണ് സുനന്ദ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

ഡെയ്‌ലി ടൈംസ് എഡിറ്ററും പാക് മാധ്യമ പ്രവര്‍ത്തകയുമായ മെഹര്‍താര്‍ തിരഞ്ഞെടുപ്പ് സമയത്ത് വിവാദമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ഇതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം ഉണ്ടെന്നും സുനന്ദ പറഞ്ഞു.

എന്നാല്‍ ശശി തരൂരിന് ഒരു പാക് മാധ്യമ പ്രവര്‍ത്തകയുമായി ബന്ധമുണ്ടെന്നും ഇരുവരും നിരന്തരം ഫോണില്‍ ബന്ധപ്പെടാറുണ്ടെന്നും താനാണ് തരൂരിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതെന്നും
സുനന്ദ ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു. ഈ വിവാദ വെളിപ്പെടുത്തലിന് പിന്നാലെ ഇരുവരും വിവാഹ മോചിതരാവുകയാണെന്നും സ്ത്രീയെന്ന നിലയിലും ഭാര്യയെന്ന നിലയിലും താന്‍ ഏറെ സഹിച്ചെന്നും സുനന്ദ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം തരൂരിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും വാര്‍ത്തകള്‍ വന്നിരുന്നു. പാകിസ്ഥാനിലെ ഒരു മാധ്യമ പ്രവര്‍ത്തകക്ക് ചില അശ്ലീല സന്ദേശങ്ങള്‍ തരൂരിന്റെ ട്വിറ്ററില്‍ നിന്നും അയച്ചിരുന്നു. എന്നാല്‍ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നും സുനന്ദ പറഞ്ഞു. അതേ സമയം സുനന്ദ പുഷ്‌കറിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പാകിസ്ഥാനി മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാര്‍ പറഞ്ഞു. തന്നെ ഐഎസ്‌ഐ ഏജന്റെന്ന് വിളിച്ചതിനാണ് മെഹര്‍ നിയമ നടപടിക്കൊരുങ്ങുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സുനന്ദയും ശശി തരൂരും സംയുക്തമായി വാര്‍ത്താ സമ്മേളനം നടത്തും.

അതേ സമയം തന്റെ അക്കൗണ്ട് താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണെന്നും പ്രശ്‌നം പരിഹരിക്കുന്നത് വരെ ക്ഷമിക്കണമെന്നും തരൂര്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

ശശി തരൂരിന്റെയും സുനന്ദാ പുഷ്‌ക്കറിന്റെയും മൂന്നാം വിവാഹമാണിത്. 3 വര്‍ഷം പിന്നിട്ട ഈ ദാമ്പത്യം വേര്‍പിരിയലിന്റെ വക്കിലാണെന്നാണ് ഇരുവരുമായി അടുത്തവര്‍ നല്‍കുന്ന സൂചന.

 

Share news
error: Content is protected !!
Scroll to Top