തിരു : സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂട്ടത്തോടെ അവധിയെടുത്ത് സമരം നടത്തിയത് രോഗികളെ ദുരിതതതിലാക്കി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും, മറ്റ് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ഭാഗിമായും സമരം ബാധിച്ചു.
ഡ്യൂട്ടി സമയം വര്‍ദ്ധപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് കെജിഎംഒയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്. രോഗികളെ ഒരു തരത്തിലും സമരം ബാധിക്കില്ലെന്ന് കെജിഎംഒയെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും രാവിലെ ഒപിയില്‍ എത്തിയ രോഗികളെ സമരം പൂര്‍ണ്ണമായും വലച്ചു. ഓരോ ഡോക്ടര്‍മാരുടെ മാത്രം സേവനമുള്ള പ്രാഥമികാരോഗ്യ – കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തെയാണ് സമരം വലിയ തോതില്‍ ബാധിച്ചത്. ഇവിടത്തെ ഡോക്ടര്‍മാര്‍ കൂട്ടത്തോടെ അവധിയെടുത്താണ് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ നടന്ന ധര്‍ണ്ണയില്‍ പങ്കെടുത്തത്. സമരം കെജിഎംഒയെ സംസ്ഥാന പ്രസിഡണ്ട് ഒഎം ശ്യാം സുന്ദര്‍ ഉദ്ഘാടനം ചെയ്തു.
ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമര പരിപാടികളിലേക്ക് തിരിയാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. 25,26 തിയ്യതികളില്‍ കോട്ടയത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ ഇക്കാര്യം തീരുമാനിക്കും.



