ലോറിയില്‍ കാറിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു : ആറ് വിദ്യാര്‍ത്ഥികള്‍ ഗുരുതരാവസ്ഥയില്‍

30-accident-logoകോഴിക്കോട് : നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു. കോഴിക്കോട് ചിന്മയ സ്‌കൂള്‍ വിദ്യാര്‍ത്ഥി ലബീബ് (17) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ വെള്ളിപറമ്പില്‍ വെച്ചാണ് അപകടം.

അപകടത്തില്‍ പരിക്കേറ്റ 6 വിദ്യാര്‍ത്ഥികളില്‍ 2 പേരെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലും രണ്ട് പേരെ മിംസ് ആശുപത്രിയിലും, രണ്ടുപേരെ മെഡിക്കല്‍കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. വീട്ടുകാരറിയാതെ കുട്ടികള്‍ കാറെടുത്ത് പുറത്തിറങ്ങുകയായിരുന്നു എന്നാണ് പറയുന്നത്. അമിത വേഗതയാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ട്.

പരിക്കേറ്റവരില്‍ 5 പേര്‍ ചിന്മയ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഒരാള്‍ ശ്രീകൃഷ്ണ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമാണ്.

 

Share news
error: Content is protected !!
Scroll to Top