വില കയറ്റത്തിനെതിരെ സിപിഐഎം നിരാഹാര സമരം ; താനൂരില്‍ 5 കേന്ദ്രങ്ങളില്‍ തുടക്കം

cpim-1താനൂര്‍ : വില കയറ്റത്തിനതിരെ സിപിഐഎം സംഘടിപ്പിക്കുന്ന അനിശ്ചികാല cpim-2നിരാഹാരസമരത്തിന് താനൂരില്‍ 5 കേന്ദ്രങ്ങളില്‍ തുടക്കമായി. താനൂര്‍ ടൗണില്‍ സിപിഐഎം ഏരിയാ സെക്രട്ടറി ഇ ജയനാണ് നിരാഹാരമിരിക്കുന്നത്. സമരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂട്ടായ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.

cpim3cpim4താനാളൂരില്‍ ഏരിയാ കമ്മറ്റി അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ വി അബ്ദുള്‍ റസാഖാണ് നിരാഹാരമിരിക്കുന്നത്. സമരം നിറമരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ വി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.

നിറമരുതൂരില്‍ ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്തംഗവുമായ കെടി ശശിയാണ് നിരാഹാരമിരിക്കുന്നത്.

cpim5പൊന്‍മുണ്ടത്ത് ഡിവൈഎഫ്‌ഐ താനൂര്‍ ബ്ലോക് ജോയിന്റ് സെക്രട്ടറി പ്രജീഷ് കുമാറാണ് നിരാഹാരമിരിക്കുന്നത്. സമരം കെടി ബാബു ഉദ്ഘാടനം ചെയ്തു. ചെറിയമുണ്ടം മീശപ്പടിയില്‍ എവി ബാലകൃഷ്ണനാണ് നിരാഹാരമിരിക്കുന്നത്. സമരം പി ശങ്കരന്‍ ഉദ്ഘാടനം ചെയ്തു.

 

 

Share news
error: Content is protected !!
Scroll to Top