മലബാറിലെ ഏറ്റവും വലിയ എഫ്‌സിഐ ഗോഡൗണ്‍ തിരുന്നാവായിയല്‍ വരുന്നു

തിരൂര്‍: എഫ്‌സിഐയുടെ ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഗോഡൗണ്‍ തിരുന്നാവായയില്‍ തൂടങ്ങാനൊരുങ്ങുന്നു. മലബാറിലാകെ ധാന്യങ്ങള്‍ വിതരണം ചെയ്യാനുതുകുന്ന വന്‍സംഭകണശേഷിയുള്ള  ഏറ്റവും വലിയ ഗോഡൗണാണിത്.

ഫെബ്രുവരിയില്‍ ഈ സ്ഥാപനത്തിന് ശിലാസ്ഥാപനം നടത്തും. തിരുന്നാവായ റെയില്‍വേ സ്റ്റേഷന് സമീപത്താണ് ഗോഡൗണ്‍ സ്ഥാപിക്കുന്നത്. 250000 ടണ്‍ കപ്പാസിറ്റിയുള്ള ഈ ഗോഡൗണ്‍ സ്ഥാ്പിക്കുന്നതിന് 38.5 കോടി രൂപയാണ് ചിലവ്. സ്ഥലം അക്വസിഷന്‍ കഴിഞ്ഞു. പത്തോളം ഭൂവുടമങ്ങള്‍ ഭൂമിയുടെ  രേഖകള്‍ മലപ്പുറം ജില്ലകളക്ടര്‍ കെ ബിജുവിന് തിങ്കളാഴ്ച കൈമാറി.

ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും ഗോഡൗണിന്റെ നിര്‍മാണം.

Share news
error: Content is protected !!
Scroll to Top