തിരു: ആലപ്പഴയില്‍ യൂത്ത്‌കോണ്ഗ്രസ്സിന്റെ യുവകേരളയാത്രക്കിടെ പോലീസ വാഹനത്തിന്റെ മൂകളില്‍ കയറി യാത്ര ചെയ്ത കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ ഡിവൈഎഫ്‌ഐ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിന് പരാതി നല്‍കി. ഡിവൈഎഫ്‌ഐ സംസ്ഥാനസക്രട്ടറി എം സ്വരാജാണ് പരാതി നല്‍കിയിരിക്കുന്നത്.
മോട്ടോര്‍ വാഹനനിയമം ലംഘിച്ചെന്നും പോലീസ് വാഹനം രാഷ്ട്രീയ പ്രചരണത്തിന് ഉപയാഗിച്ചുവെന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
സംഭവമുണ്ടായി അടുത്ത ദിവസം തന്നെ എന്‍സിപി നേതാവ് മുജീബ് റഹ്മാന്‍ നൂറനാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് പരാതിയില്‍ തുടര്‍നടപടി സ്വീകരിക്കാഞ്ഞതിനെ തുടര്‍ന്ന് മുജീബ് മാവേലിക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയല്‍ സ്വകാര്യഅന്യായം ഫയില്‍ ചെയ്തിട്ടുണ്ട്.



