സുനന്ദ പുഷക്കറിന്റെ മരണം കൊലപാതകം ശശി തരൂരിനെ ചോദ്യം ചെയ്യും

sasi tharoorദില്ലി: മുന്‍ കേന്ദ്രമന്ത്രി ശശീതരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണം കൊലപാതകമെന്ന്‌ ദില്ലി പോലീസ്‌ കമ്മീഷ്‌ണര്‍. വിഷം വായിലൂടെ നല്‍കിയോ കുത്തിവെച്ചോ ആണ്‌ കൊല നടത്തിയതെന്ന്‌ പോലീസ്‌ കമ്മീഷണര്‍ ബിഎസ്‌ ബസി മാധ്യമങ്ങളോട്‌ പറഞ്ഞു. ഐപിസി 302 പ്രകാരം കൊലക്കുറ്റത്തിന്‌ കേസ്‌ രജിസ്‌്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌. ശശീതരൂരിനെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

കഴിഞ്ഞ ജനുവരിയിലാണ്‌ ദില്ലി ലീല ഗ്രൂപ്പിന്റെ നക്ഷത്ര ഹോട്ടലില്‍ വെച്ച്‌ സുനന്ദ കൊല്ലപ്പെട്ടത്‌. അന്നു തന്നെ ഈ മരണം കൊലപാതകമാണെന്ന ആരോപണം വിവധ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. എന്നാല്‍ ശശീ തൂരും കോണ്‍ഗ്രസ്സും ഇത്‌ നിഷേധിച്ചിരുന്നു. പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും സുനന്ദയുടെ ശരീരത്തില്‍ നിരവധി മുറിവുകള്‍ ഉണ്ടെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. അന്നെ ദിവസം ലീല ഹോട്ടലില്‍ രണ്ടു വിദേശികള്‍ താമസിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഐപിഎല്‍ കോഴ, ദാവൂദ്‌ ഇബ്രാഹിം ബന്ധം, പാക്‌ പത്രവര്‍ത്തക മിഹര്‍ തലനുമായി ശശീ തരൂരിനുള്ള ബന്ധം എന്നിവയും ഈ മരണവുമായി ഉയര്‍ന്നു വന്ന ആരോപണങ്ങളാണ്‌.

കൊലപാതകമാണെന്ന്‌ തെളിഞ്ഞതോടെ ഈ കേസ്‌ അന്വേഷിക്കുന്നതിനായി ഒരു പ്രത്യക അന്വേഷണ സംഘത്തെ തന്നെ രൂപീകരിച്ചിട്ടുണ്ട്‌. സുനന്ദാ പുഷ്‌ക്കറിന്റെ ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ വിദേശത്തേക്കയച്ച്‌ പരിശോധന നടത്താന്‍ ഒരുങ്ങുകയാണ്‌.

കൊലപാതകമാണെന്ന്‌ വാര്‍ത്ത പുറത്തുവന്നതോടെ ശശീ തരൂര്‍ എംപി സ്ഥാനം രാജിവെ്‌കകണമെന്ന്‌ ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍ കേസ്‌ പ്രാഥമിക അന്വേഷണത്തിന്റെ ഘട്ടത്തിലാണെന്നും സുനന്ദാ കേസ്‌ പാര്‍ട്ടി കാര്യമല്ലെന്നും കോണ്‍ഗ്രസ്‌ പ്രതികരിച്ചു.

Share news
error: Content is protected !!
Scroll to Top