കോഴിക്കോട് : ജില്ലയിൽ രണ്ട് ദിവസങ്ങളിലായി പെയ്ത ശക്തമായ വേനൽമഴയിൽ കനത്ത നാശനഷ്ടം. വിവിധയി ടങ്ങളിൽ മരങ്ങൾ വീണ് വീടുകൾ തകർന്നു. പലയിടങ്ങളിലും വെള്ളം കയറുകയും വൈദ്യുതി ബന്ധം തകരാറിലാവുകയും ചെയ്തു. കനത്ത മഴയോടൊപ്പമു ണ്ടായ കാറ്റിൽ കൃഷിനാശവുമു ണ്ടായി.
പകൽ കനത്ത ചൂടും രാത്രിയിൽ മഴയും എന്ന നിലയിലാണ് രണ്ടു ദിവസമായി ജില്ലയിലെ കാലാവ് സ്ഥ. ഞായറാഴ്ച 36 ഡിഗ്രി വരെ ചൂട് ഉയർന്നു. ഉയർന്ന താപനില യും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള അന്തരീക്ഷസ്ഥിതിയായിരുന്നു പകൽ മുഴുക്കെ. എന്നാൽ, രാത്രി യോടെ മഴയെത്തി. ജില്ലയുടെ വി വിധയിടങ്ങളിൽ ശക്തമായ മഴ ലഭിച്ചു. രാത്രി എട്ടോടെ ആരംഭി ച്ച മഴ രാത്രി വൈകിയും തുടർ ന്നു. തിങ്കളാഴ്ച പകൽ പതിവുപോ ലെ ചൂട് ഉയർന്നെങ്കിലും വൈകി ട്ടോടെ മഴയെത്തി. ശക്തമായ ഇടിയോട് കൂടെയായിരുന്നു മഴ.
കോഴിക്കോട് നഗരത്തിൽ രാത്രി ഒരു മണിക്കൂറിൽ 4.9 സെന്റിമീറ്റർ മഴ രേഖപ്പെടുത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



