പാലക്കാട് ശിവസേന ജില്ലാ സെക്രട്ടറിക്ക് കുത്തേറ്റു

പാലക്കാട് : ഒറ്റപ്പാലത്ത് ശിവസേന ജില്ലാ സെക്രട്ടറിക്ക് കുത്തേറ്റു. മീറ്റ്ന സ്വദേശി വിവേകിനാണ് കുത്തേറ്റത്.

ഇടുപ്പിന് കുത്തേറ്റ വിവേകിനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കയറമ്പാറ സ്വദേശിയായ യുവാവാണ് ആക്രമിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ചിനക്കത്തൂർ പൂരത്തിന് കയറമ്പാറ സ്വദേശിയും വിവേകും തമ്മിൽ സംഘർഷത്തിലേർപ്പെട്ടിരുന്നു. ഈ സംഘർഷത്തിലെ വൈരാഗ്യത്തെ തുടർന്നാണ് വിവേകിനെ ആക്രമിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top