നാഗ്പൂര്‍ സംഘര്‍ഷം; നിരോധനാജ്ഞ പ്രഖ്യാപിച്ചു, 20 പേര്‍ പിടിയില്‍

മുംബൈ: മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകൂടീരം നീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധത്തിനിടെ ഖുര്‍ ആന്‍ കത്തിച്ചുവെന്ന ആഭ്യൂഹവും പടര്‍ന്നതോടെ നാഗ്പൂര്‍ മഹല്‍ ഏരിയില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടി. നിരവധി വാഹനങ്ങള്‍ കത്തിക്കുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു. തുടര്‍ന്ന് പ്രദേശത്ത് നിരോധാനജ്ഞ പ്രഖ്യാപിച്ചു. നിരവധി പൊലീസുകാര്‍ക്കും പരിക്കേറ്റു

സംഭവവുമായി ബന്ധപ്പെട്ട് പതിനഞ്ചുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരോടും സമാധാനം പാലിക്കന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ആവശ്യപ്പെട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top