
പാണ്ടിക്കാട് : പാണ്ടിക്കാട്ടെ വീട്ടിൽ പൊലീസി ന്റെ പരിശോധനയിൽ എംഡി എംഎയും കഞ്ചാവുമായി രണ്ട് യുവാക്കളെ അറസ്റ്റുചെയ്തു. കാ ഞ്ഞിരക്കാടൻ ഷിയാസി (42)ന്റെ വീട്ടിലായിരുന്നു പരിശോധന. ഈസമയം വീട്ടിലുണ്ടായിരുന്ന കരുവാരകുണ്ട് തരിശ് സ്വദേശി ഏലംകുളയൻ ബാദുഷാൻ (വാവ, 31)യും അറസ്റ്റിലായി.
ലഹ രി വിൽപ്പന തടയാൻ ജില്ലാ പൊ ലീസ് മേധാവി ആർ വിശ്വനാഥി ന്റെ നിർദേശപ്രകാരം ടത്ത് സംഘത്തിലെ കണ്ണികളെ നിരീക്ഷിക്കുന്നുണ്ട്. ഇതിൻ്റെ ഭാ ഗമായാണ് പാണ്ടിക്കാട് എസ്ഐ ദാസൻ്റെ നേതൃത്വത്തിൽ പൊലീസും ജില്ലാ ആൻ്റി നർക്കോട്ടിക് സ്ക്വാഡും പരിശോ ധന നടത്തിയത്.
14.5 ഗ്രാം എംഡി എംഎയും 6.2 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ബംഗളൂരുവിൽനി ലഹരിക്കന്ന് ബസിൽ പാണ്ടിക്കാട് എത്തിയ രണ്ടുപേരും ഷിയാസി ൻ്റെ വീട്ടിലെത്തിയ സമയത്താണ് പരിശോധന നടത്തിയത്. അതിർ ത്തികളിൽ പൊലീസ്, എക്സൈസ് പരിശോധന ശക്തമാക്കിയതി നെ തുടർന്നാണിവർ ബസിൽ നാട്ടിലേക്ക് തിരിച്ചത്.
അന്വേഷ കസംഘത്തിൽ പെരിന്തൽമണ്ണ ഡിവൈഎസ്പി എ പ്രേംജിത്ത്, പാ ണ്ടിക്കാട് ഇൻസ്പെക്ടർ സി പ്രകാ ശൻ, എസ്ഐ എം കെ ദാസൻ, പൊലീസ് ഉദ്യോഗസ്ഥരായ മുര ളികൃഷ്ണൻ, ശശികുമാർ, ഹാരിസ്, ഷൈജു. അനിത എന്നിവരും ജി ല്ലാ ആൻ്റി നർക്കോട്ടിക് സ്ക്വാഡ് ഉദ്യോഗസ്ഥരുമാണ് പരിശോധന നടത്തിയത്. ദിവസങ്ങൾക്കുമുമ്പ് 190 ഗ്രാം ഹാഷിഷ് ഓയിലുമായി കോഴിക്കോട് സ്വദേശിയെ പാ ണ്ടിക്കാട് പൊലീസും ജില്ലാ ആൻ്റി നർക്കോട്ടിക് സ്ക്വാഡും ചേർന്ന് പിടികൂടിയിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



