
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ ദർ ശന സമയത്തിൽ മാറ്റം വരുത്തി ദേവസ്വം ബോർഡ്. മാസപൂജ കൾക്കുള്ള ദർശന സമയത്തി ലാണ് മാറ്റം. ഇനിമുതൽ എല്ലാ മാസ പൂജകൾക്കും പുലർച്ചെ നട തുറക്കുന്നത് രാവിലെ അഞ്ചിനായിരിക്കും. പകൽ ഒന്നിന് നടയടക്കും. വൈകിട്ട് നാലിന് നട തുറക്കും. രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കും. സിവിൽ ദർശനത്തി നും (ഇരുമുടിക്കെട്ട് ഇല്ലാതെയു ള്ള ദർശനം) പുതിയ സമയക്രമം ഏർപ്പെടുത്തി. രാവിലെ നട തുറ ന്നശേഷം ആറ് മുതൽ മാത്രമേ
സിവിൽ ദർശനം ഉണ്ടാവുകയു ള്ളു. രാത്രി 9.30ന് സിവിൽ ദർശ നത്തിനുള്ള സമയക്രമം അവ സാനിക്കും. പുതിയ സമയക്രമം ചൊവ്വ മുതൽ നടപ്പിലാക്കും. തി രക്ക് പരിഗണിച്ചും ഇരുമുടിക്കെ ട്ടുമായി വരുന്നവർക്ക് കൂടുതൽ ദർശന സമയം ഏർപ്പെടുത്തുന്ന തിന്റെ ഭാഗമായാണ് പുതിയ ക്രമീകരണം.
ശബരിമലയിൽ പതിനെ ട്ടാം പടി കയറിയെത്തുന്ന തീർ ഥാടകർക്ക് ഫ്ലൈ ഓവർ ഒഴിവാ ക്കി കൊടിമരത്തിന് ഇരുവശങ്ങ ളിലൂടെ ബലിക്കൽപ്പുര കയറി ദർശനം നടത്താനാവുന്ന ക്രമീ കരണം അവസാനിപ്പിച്ചിട്ടില്ലെ ന്ന് ദേവസ്വം ബോർഡ് അധികൃ തർ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



