വേനൽ കടുക്കുന്നു; ജോലിസമയം പുനഃക്രമീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽച്ചൂടിൽ സുര്യാഘാതമേൽക്കാൻ സാധ്യതയുള്ളതിനാൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു. പകൽ 12 മുതൽ മൂന്നുവരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലിസമയം രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെയുള്ള സമയത്തിനുള്ളിൽ എട്ട് മണിക്കൂറായി നിജപ്പെടുത്തി ലേബർ കമീഷണർ സഹ നസറുദീൻ ഉത്തരവിറക്കി.

മെയ് 20 വരെ ഇത് ബാധകമാണ്. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് പകൽ 12 ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് പകൽ മൂന്നിന് ആരംഭിക്കുന്ന തരത്തിലും പുനഃക്രമീകരിച്ചു. സമുദ്രനിരപ്പിൽനിന്ന് 3,000 അടിയിൽ കൂടുതൽ ഉയരമുള്ളതും സൂര്യാഘാതത്തിന് സാധ്യതയില്ലാത്തതുമായ മേഖലകളെ ഈ ഉത്തരവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി.

തൊഴിൽ മേഖലകളിൽ പരിശോധന നടത്തും. കെട്ടിട, റോഡ് നിർമാണ മേഖലയ്ക്കും പ്രത്യേകം പരിഗണന നൽകി ദൈനം ദിന പരിശോധനയ്ക്ക് ടീമുകൾ രുപീകരിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top