
കോഴിക്കോട് : മലേഷ്യയിലെ ലിങ്കൺ യുണിവേഴ്സിറ്റി കോളേജിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ഏഷ്യയിലെ നാല് പ്രമുഖ സർവകലാശാലകളുമായി ധാരണപത്രത്തിൽ ഒപ്പിട്ട് സാമൂതിരി ഗുരുവായുരപ്പൻ കോളേജ്. മലേഷ്യയിലെ ഐഎൻടിഐ ഇന്റർ നാഷണൽ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ധ്യാനപുര, ലാവോസിലെ നാഷണൽ യൂണിവേഴ്സിറ്റി, ഇന്തോനേഷ്യയിലെ യൂണിവേഴ്സിറ്റാസ് ഇസ്ലാം നഗേരി സുൽത്താന നറസിയ എന്നീ സർവകലാശാലകളുമായാണ് ധാരണപത്രത്തിൽ ഒപ്പിട്ടത്.
അന്താരാഷ്ട്ര തലത്തിൽ അക്കാദമിക വിഷയങ്ങളിൽ പരസ്പര സഹകരണവും സെമിനാറുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കാനും നൈപുണ്യശേഷി വികസന പദ്ധതികൾക്കും സഹായം ലക്ഷ്യമിട്ടാണ് ധാരണപത്രം ഒപ്പുവച്ചത്.
തായ്ലൻഡിലെ ഷിനവാത്ര സർവകലാശാലയുമായി കഴിഞ്ഞ വർഷം ധാരണയായിരുന്നു. കോളേജിനെ പ്രതിനിധീകരിച്ച് ഐക്യുഎസി കോ ഓർഡിനേറ്റർ ഡോ. കെ അനൂപ്, കൃഷ്ണവേണി, ഡോ. ഇ സനോജ്, ഡോ. ഇ സുധീഷ്, ടി പി സുബീഷ് എന്നിവർ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





