കാട്ടാന വീട് തകർത്തു

ഗൂഡല്ലൂർ : പുളിയമ്പാറയിൽ കാട്ടാന വിട് തകർത്തു. പുളിയംവയൽ വിജയകുമാറിന്റെ വീടാണ് കഴി ഞ്ഞദിവസം രാത്രി തകർത്തത്. കുടുംബാംഗങ്ങൾ വീട് പൂട്ടി ബന്ധുവീട്ടിൽ പോയിരുന്നതിനാലാണ് രക്ഷപ്പെട്ടത്. മുൻവാതിൽ തകർത്ത് ആന വീട്ടിനുള്ളിൽ കയറി. ജനൽ, ചുവര്, വാതിൽ എന്നിവയെല്ലാം നശിപ്പിച്ചു. ഭക്ഷ്യവസ്തുക്കളും വീട്ടുപകരണങ്ങളും താറുമാറാക്കി.

പുളിയൻവയൽ, കരളിക്കണ്ടി ഭാഗങ്ങളിൽ കാട്ടാനശല്യം അതിരുക്ഷമായിരിക്കുകയാണ്. പതിവായി ജനവാസ മേഖലകളിൽ ഇറങ്ങി നാശം വിതയ്ക്കുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.

വീട് നഷ്ടപ്പെട്ട കുടുംബത്തിന് ഉടൻ സഹായം നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. നിരന്തരം പ്രദേശത്തെത്തി നാശനഷ്ടങ്ങളുണ്ടാക്കുന്ന ആനയെ ഉൾവനത്തിലേക്ക് തുരത്തണമെന്നും പ്രദേശവാസികൾ നിരന്തരം ആവശ്യപ്പെടുന്നതാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top