HIGHLIGHTS : summer camp concludes

കാലിക്കറ്റ് സർവകലാശാലാ സൈക്കോളജി പഠനവകുപ്പും കേരള സർക്കാർ സാമൂഹികനീതി വകുപ്പും സംയുക്തമായി മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ സംഘടിപ്പിക്കുന്ന ചികിത്സാ പുനരധിവാസ പദ്ധതിയായ കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്‌മന്റ് ആന്റ് റീഹാബിലിറ്റേഷൻ പ്രോഗ്രാമിന്റെ ( സി.ഡി.എം.ആർ.പി. ) ഭാഗമായി ബുദ്ധിവികാസ വെല്ലുവിളികൾ നേരിടുന്ന 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച “ഒരുക്കം” വേനൽക്കാല ക്യാമ്പ് സമാപിച്ചു.

കേരള സാമൂഹികനീതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഷീബ മുംതാസ് മുഖ്യാതിഥിയായി. സി.ഡി.എം.ആർ.പി. ഡയറക്ടർ ഡോ. ബേബി ഷാരി ഉദ്‌ഘാടനം ചെയ്തു. ലയ്സൺ ഓഫീസർ കെ.സി. ഷാദ് മൻസൂർ അധ്യക്ഷ തവഹിച്ചു. സ്പെഷ്യൽ എഡ്യൂക്കേറ്റർ ജെ.ടി. ഷാനിബ സ്വാഗതം പറഞ്ഞു. കുട്ടികൾക്ക് സാമൂഹികപരമായ ഇടപെടലുകൾക്കും ദൈനം ദിന പ്രവർത്തനങ്ങൾ വളർത്തിയെടുക്കുന്നതിനും ക്യാമ്പ് വളരെയധികം ഉപകാരപ്രദമായെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു