സമ്മര്‍ ബമ്പര്‍; 10 കോടി അസം സ്വദേശിക്ക്

കൊച്ചി: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ സമ്മര്‍ ബമ്പര്‍ അടിച്ചയാളെ ഒടുവില്‍ കണ്ടെത്തി. അസം സ്വദേശിയായ ആല്‍ബര്‍ട്ട് ടിഗ്വയാണ് ആ ഭാഗ്യവാന്‍.

കൊച്ചിയിലെ ബാങ്കിലെത്തി ടിക്കറ്റ് നല്‍കി അദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. പത്ത് കോടിയാണ് ഒന്നാം സമ്മാനം.

സിനിമ താരം രാജിനി ചാണ്ടിയുടെ വീട്ടിലെ സഹായിയാണ് ആല്‍ബര്‍ട്ട് ടിഗ്വ.

ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ വെച്ച് നറുക്കെടുപ്പ് നടന്നത്. 250 രൂപയായിരുന്നു ടിക്കറ്റിന്റെ വില.

Share news
error: Content is protected !!
Scroll to Top