ദില്ലി: വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിദേശകാര്യ സെക്രട്ടറി സ്ഥാനത്തുനിന്ന് സുജാത സിംഗിനെ മാറ്റി. പകരം അമേരിക്കന്‍ അംബാസഡര്‍ എസ്.ജയശങ്കറാകും വിദേശകാര്യ സെക്രട്ടറി. ഒബാമയുടെ സന്ദര്‍ശനം വിജയകരമാക്കിയതിനുള്ള പ്രത്യുപകാരമാണ് ഈ നടപടിയെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യ അമേരിക്ക ആണവ കരാറില്‍ നിര്‍ണായക പങ്ക് വഹിച്ച ജയശങ്കര്‍ 1977 ബാച്ച് ഐഎഫ്‌എസ് ഉദ്യോഗസ്ഥനാണ്. ആണവ നയതന്ത്ര വിദഗ്‌ധനായ ജയശങ്കര്‍ 2009 മുതല്‍ 2013 വരെ ചൈനയിലെ ഇന്ത്യന്‍ സ്ഥനപതിയായിരുന്നു. സിംഗപ്പൂര്‍ ഹൈക്കമ്മീ,ണറായും ചെക്ക് റിപ്പബ്ലിക്കിലെ ഇന്ത്യന്‍ സ്ഥനപതിയായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. 2013 ഡിസംബര്‍ 13 ന് നിരുപമാ റാവു വിരമിച്ചതിനെ തുടര്‍ന്നായിരുന്നു ജയശങ്കര്‍ അമേരിക്കന്‍ സ്ഥനപതിയായി ചുമതലയേറ്റത്.
വിരമിക്കാന്‍ എട്ട് മാസം മാത്രം ബാക്കിനില്‍ക്കെയാണ് സുജാതാ സിംഗിനെ തല്‍സ്ഥാനത്തു നിന്ന് മാറ്റിയിരിക്കുന്നത്. അതെസമയം സുജാത സിംഗിനെ നീക്കാനുള്ള കാരണമെന്താണെന്ന് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.




