വീരമൃത്യുവരിച്ച കേണലിന്റെ വാട്‌സ്‌ ആപ്പ്‌ മെസേജ്‌ വൈറലാകുന്നു


Untitled-1 copyദില്ലി: തീവ്രവാദികളോട്‌ ഏറ്റുമുട്ടി വീരമൃത്യുവരിച്ച കേണല്‍ മുനീന്ദ്ര നാഥ്‌ റായിയുടെ വാട്‌സ്‌ ആപ്പ്‌ മെസേജ്‌ വൈറലാകുന്നു. കാശ്‌മീരില്‍ ചൊവ്വാഴ്‌ചയുണ്ടായ ഏറ്റുമുട്ടലിലാണ്‌ കേണല്‍ കൊല്ലപ്പെട്ടത്‌. രണ്ട്‌ മാസം മുന്‍പ്‌ വാട്‌സ്‌ ആപ്പിലൂടെ കേണല്‍ തന്റെ സുഹൃത്തുകള്‍ക്ക്‌ അയച്ച സന്ദേശമാണ്‌ ഇപ്പോള്‍ വൈറലായിരിക്കുന്നത്‌.

‘ജീവിതമാകുന്ന അരങ്ങിലെ രംഗങ്ങള്‍ ആവേശത്തോടെ ആടുക. തിരശീല വീണാലും, അരങ്ങൊഴിഞ്ഞാലും കൈയടികള്‍ നിലയ്‌ക്കുകയില്ല.’ എന്നതായിരുന്നു അദേഹത്തിന്റെ സന്ദേശം. തന്റെ സഹപ്രവര്‍ത്തകരോടെല്ലാം തന്നെ ഒരു സുഹൃത്തിനെ പോലെ പെരുമാറിയ അദേഹം ധീരനായിരുന്നെന്ന്‌ സുഹൃത്തുകള്‍ ഓര്‍മ്മപ്പെടുത്തുന്നു. കാശ്‌മീരില്‍ ത്രാല്‍ ഗ്രാമത്തില്‍ വെച്ച്‌ ഭികരരുമായുണ്ടായ ഏറ്റു മുട്ടലിലാണ്‌ മുനീന്ദ്ര റായി കൊല്ലപ്പെട്ടത്‌.

കാശ്‌മീരില്‍ കഴിഞ്ഞവര്‍ഷം തീവ്രവാദികള്‍ക്കെതിരെ നടത്തിയ ആക്രമണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ റായിക്ക്‌ റിപ്പബ്ലിക്‌ ദിനത്തില്‍ യുദ്ധസേവാ മെഡല്‍ നല്‍കിയിരുന്നു. ഇതുകഴിഞ്ഞ്‌ 24 മണിക്കൂര്‍ കഴിയും മുമ്പാണ്‌ റായ്‌ വീരമൃത്യു വരിച്ചത്‌.

Share news
error: Content is protected !!
Scroll to Top