മഞ്‌ജു എന്റെ നല്ല സുഹൃത്തായിരിക്കും;മഞ്‌ജു വാര്യരും ദിലീപും കോടതിയില്‍

dileep_manjuകൊച്ചി:വിവാഹമോചനത്തനുള്ള ഹര്‍ജിനല്‍കിയ താരദമ്പതികളായ മഞ്‌ജുവാര്യരും ദിലീപും എറണാകുളം കുടുംബ കോടതിയിലെത്തി. വിവാഹ മോചനക്കേസില്‍ ഇന്ന്‌ വിധി പറയുമെന്ന്‌ അറിയിച്ചതിരുന്നെങ്കിലും ശനിയാഴ്‌ചയിലേക്ക്‌ മാറ്റി. വ്യാഴാഴ്‌ച രാവിലെ 9.15 ഓടെയാണ്‌ ഇരുവരും കോടതിയില്‍ ഹാജരായത്‌.

തങ്ങള്‍ വിവാഹമോചിതരായാലും മഞ്‌ജു തന്റെ നല്ല സുഹൃത്തായിരിക്കുമെന്ന്‌ ദിലീപ്‌ കോടതിയില്‍ വെച്ച്‌ പ്രതികരിച്ചു. കഴിഞ്ഞ ജൂലൈയിലാണ്‌ ഇരുവരും സംയുക്തമായി വിവാഹമോചന ഹര്‍ജി നല്‍കിയത്‌. തുടര്‍ന്ന്‌ നടത്തിയ കൗണ്‍സിലിങ്ങിലും ഇരുവരും തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ശനിയാഴ്‌ച വിവാഹമോചനം അനുവദിച്ച്‌ നല്‍കിയേക്കുമെന്നാണ്‌ വിവരം.

ഇവരുടെ മകള്‍ മീനാക്ഷിയെ ദിലീപിനൊപ്പം നില്‍ക്കാന്‍ മഞ്‌ജു നേരത്തെ സമ്മതിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top