ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ബേദിക്ക്‌ രണ്ട്‌ വോട്ടേഴ്‌സ്‌ ഐഡി കാര്‍ഡ്‌

kiran bedi 1തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പരിശോധന നടത്തുന്നു
ദില്ലി :ബിജെപി ദില്ലി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്ന കിരണ്‍ബേദിക്ക്‌ രണ്ട്‌ വ്യത്യസ്‌ത മേല്‍വിലാസങ്ങളിലായി രണ്ട്‌ വോട്ടേഴ്‌സ്‌ ഐഡന്റിറ്റി കാര്‍ഡ്‌. രണ്ടിടങ്ങളില്‍ എങ്ങിനെ വോട്ടേഴ്‌സ ഐഡന്റിറ്റി കാര്‍ഡ്‌ ലഭിച്ചുവെന്ന്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പരിശോധിച്ചുവരികയാണ്‌.

ഏതെങ്ങിലും ഒരു കാര്‍ഡ്‌ റദ്ധാക്കാന്‍ ബേദി അപേക്ഷ നല്‍കിയിട്ടുണ്ടോ എന്നാണ്‌ കമ്മീഷന്‍ പരിശോധിക്കുക. ഉദയ്‌ പാര്‍ക്ക്‌, താല്‍ക്കത്തോറ ലാന്‍ എന്നിവടങ്ങളിലെ മേല്‍വിലാസിത്തിലാണ്‌ കാര്‍ഡ്‌ നല്‍കിയിരിക്കുന്നത്‌. ബേദി മല്‍സരിക്കാന്‍ നല്‍കിയിരിക്കുന്ന മേല്‍വിലാസം താല്‍ക്കത്തോറയിലേതാണ്‌.

ഏതെങ്ങിലും ഒരു കാര്‍ഡ്‌ റദ്ധാക്കാന്‍ ബേദി അപേക്ഷ നല്‍കിയിട്ടില്ലെങ്ങില്‍ കിരണ്‍ ബേദിക്കെതിരെ നിയമനടപടിയുണ്ടാകുമെന്നാണ്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ നല്‍ുന്ന സൂചന

Share news
error: Content is protected !!
Scroll to Top