Section

malabari-logo-mobile

യുവ ഡോക്ടറുടെ ആത്മഹത്യ;പ്രതി റുവൈസിന് ജാമ്യം

HIGHLIGHTS : Suicide of young doctor; accused Ruwais granted bail

കൊച്ചി: തിരുവനന്തം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥിനിയായിരുന്ന ഡോ. ഷഹനയുടെ മരണത്തില്‍ പ്രതിയായ ഡോ. റുവൈസിന് ജാമ്യം നല്‍കി ഹൈക്കോടതി. ഉപാധികളോടെയാണ് റുവൈസിന് ജാമ്യം നല്‍കിയിരിക്കുന്നത്. റുവൈസിന്റെ പാസ്പോര്‍ട്ട് പൊലീസില്‍ നല്‍കണം. തുടര്‍ന്നുള്ള കസ്റ്റഡി അനിവാര്യമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പി ഗോപിനാഥിന്റെതാണ് ഉത്തരവ്

തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് റുവൈസ്. ഡോ. ഷഹനയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നല്‍കിയിരുന്നു. റഗുലര്‍ വിദ്യാര്‍ത്ഥിയായ റുവൈസിന്റെ പഠനം നഷ്ടപ്പെടാതിരിക്കാന്‍ ജാമ്യം നല്‍കണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം. ഷഹനയുടെ കുടുംബത്തിന്റെ മോശം സാമ്പത്തികാവസ്ഥ അറിയാമായിരുന്നിട്ടും റുവൈസ് മുഖത്തുനോക്കി സ്ത്രീധനം ചോദിച്ചുവെന്നും ഷഹനയെ ബ്ലോക് ചെയ്തുവെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിക്കവെ നിരീക്ഷിച്ചിരുന്നു.

sameeksha-malabarinews

ഡിസംബര്‍ നാലിനാണ് ഷഹനയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!