ആത്മഹത്യ ശ്രമം ഫേസ്ബുക്കില്‍ ലൈവിട്ട യുവാവിനെ പൊലീസെത്തി രക്ഷിച്ചു. കോട്ടയം പാലായിലാണ് സംഭവം. പാലാ കിഴതടിയൂര്‍ സ്വദേശിയായ മുപ്പതുകാരനാണ് ഫേസ്ബുക്ക് ലൈവ് ഓണാക്കി ആത്മഹത്യാശ്രമം നടത്തിയത്. ഇതു ശ്രദ്ധയില്‍പ്പെട്ട സുഹൃത്തുക്കളിലൊരാള്‍ വിവരമറിയിച്ചു. എസ്എച്ച്ഒ കെ.പി.തോംസണിന്റെ നേതൃത്വത്തില്‍ പൊലീസ് ഉടന്‍ സ്ഥലത്തെത്തി യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. വീട്ടില്‍ തനിച്ചായിരുന്ന സമയമാണ് യുവാവ് ആത്മഹത്യ ചെയ്യുകയാണെന്നറിയിച്ച് ഫേസ്ബുക്കില്‍ ലൈവ് ഇട്ടത്. ‘എന്റെ ആത്മഹത്യ ലൈവ്’ എന്ന പേരിലാണ് ദൃശ്യങ്ങള്‍ പ്രചരിച്ചത്.
പൊലീസ് സ്ഥലത്തെത്തുമ്പോള്‍ വീട് അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. എന്നാല്‍ യുവാവിനെ അനുനയിപ്പിച്ച് വാതില്‍ തുറപ്പിച്ചു. ഇയാളുടെ പരിക്ക് സാരമുള്ളതല്ലെന്നും പൊലീസ് അറിയിച്ചു.



