തിരൂരങ്ങാടി: ഡ്രൈവിങിനിടെ റോഡില്‍ നിയമം ലംഘിച്ച് ഡിവൈഡറും മറികടന്ന് എതിര്‍വശത്ത് കൂടി ബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്റ് ചെയ്തു. തിരൂര്‍ കാളിക്കാവ് റൂട്ടിലോടുന്ന KL10AT8227 എന്ന നമ്പറിലുള്ള ആര്‍.ടി.സി ബസിലെ ഡ്രൈവര്‍ കാളിക്കാവ് സ്വദേശിയുടെ ലൈസന്‍സ് ആണ് സസ്‌പെന്‍ഡ് ചെയ്തത്.
ഗതാഗതക്കുരുക്ക് സൃഷ്ടിച്ചും, മറ്റ് വാഹന യാത്രക്കാര്‍ക്ക്
അപകടകരമാകുന്ന രീതിയില്‍ ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ചും കോട്ടക്കല്‍ വെച്ചാണ് ഇയാള്‍ എതിര്‍ ദിശയിലൂടെ ബസ് ഓടിച്ചത്.
സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മലപ്പുറം എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി.ഒ. കെ കെ സുരേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എം വി ഐ മാരായ സജി തോമസ്, ടി വി രഞ്ജിത്ത്, എ എം വി ഐ വിജീഷ് വാലേരി എന്നിവരുടെ നേതൃത്വത്തിലാണ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്.



