Section

malabari-logo-mobile

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനു നിർദേശം

HIGHLIGHTS : Suggestions for making election campaign plastic free

തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനു സംസ്ഥാന ശുചിത്വമിഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു. പരസ്യ പ്രചാരണ ബാനറുകൾ, ബോർഡുകൾ, ഹോർഡിങ്ങുകൾ തുടങ്ങിയവയ്ക്ക് പുന:ചംക്രമണ സാധ്യമല്ലാത്ത പി.വി.സി ഫ്ളെക്സ്, പോളിസ്റ്റർ, നൈലോൺ, പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ ഉപയോഗിക്കാൻ പാടില്ല.

സർക്കാർ നിർദേശിച്ചതും 100 ശതമാനം കോട്ടൺ/പ്ലാസ്റ്റിക് ഇല്ലാത്ത പേപ്പർ, റീസൈക്കിൾ ചെയ്യാവുന്ന പോളി എത്തിലിൻ എന്നിവയിൽ പിവിസി ഫ്രീ റീസൈക്ലബിൾ ലോഗോയും യൂണിറ്റിന്റെ പേരും നമ്പറും മലീനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള സർട്ടിഫിക്കറ്റ് നമ്പർ/ ക്യൂ.ആർ കോഡ് എന്നിവ പതിച്ചു മാത്രമേ ഉപയോഗിക്കാവൂ. സർക്കാർ നിർദേശിച്ച കോട്ടൺ, പോളി എത്തിലിൻ എന്നിവ നിർമിക്കുന്ന/വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ മലിനീകരണ നിയന്ത്രണ ബോർഡ് മുഖേന സാമ്പിളുകൾ സമർപ്പിക്കണം. കോട്ടൺ വസ്തുക്കൾ കേന്ദ്ര സർക്കാർ സ്ഥാപനമായ ടെക്സ്റ്റൈൽ കമ്മിറ്റിയിൽ നിന്നും ടെസ്റ്റ് ചെയ്ത് 100 ശതമാനം കോട്ടൺ എന്ന് സാക്ഷ്യപ്പെടുത്തിയതും പോളി എത്തിലീൻ വസ്തുക്കൾ CIPET നിന്നും പിവിസി -ഫ്രീ, റീസൈക്ലബിൾ പോളി എത്തിലീൻ എന്ന് സാക്ഷ്യപ്പെടുത്തിയും മാത്രമേ വിൽപന നടത്താവൂ.

sameeksha-malabarinews

ഉപയോഗ ശേഷമുള്ള പോളി എത്തിലിൻ ഷീറ്റ് പ്രിന്റിങ് യൂണിറ്റിലേക്കുതന്നെയോ അംഗീകൃത റീസൈക്ലിങ് യൂണിറ്റിലേക്കോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിത കർമ സേനയ്ക്ക്/ക്ലീൻ കേരള കമ്പനിക്ക് യൂസർ ഫീ നൽകി റീസൈക്ലിങ്ങിനായി തിരിച്ചേൽപ്പിക്കണം. ഹരിത കർമസേന റീസൈക്ലിങ്ങിനായി അംഗീകൃത ഏജൻസിക്ക് നൽകി പരസ്യ പ്രിന്റിങ് മേഖലയിൽ സീറോ വേസ്റ്റ് ഉറപ്പ് വരുത്തണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!