തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ കവയത്രി സുഗതകുമാരി അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. രാവിലെ 10.52 നായിരുന്നു അന്ത്യം സംഭവിച്ചത്. തിങ്കളാഴ്ചയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. ബ്രോങ്കോന്യുമോണിയയെ തുടര്‍ന്നുള്ള ശ്വാസ തടസമായിരുന്നു പ്രധാന പ്രശ്‌നം. ചൊവ്വാഴ്ച ഹൃദയാഘാതവും ഉണ്ടാവുകയായിരുന്നു.
കവിയും സ്വാതന്ത്രസമരസേനാനിയുമായിരുന്ന ബോധേശ്വരന്റെയും തിരുവനന്തപുരം വനിതാ കോളേജില്‍ സംസ്‌കൃതം പ്രൊഫസറായിരുന്ന കാര്‍ത്യായനിയമ്മയുടെയും മകളായി 1934 ജനുവരി 22 ന് ആറന്‍മുളയിലാണ് സുഗതകുമാരി ജനിച്ചത്.
മുത്തുചിപ്പിയാണ് ആദ്യ കവിതാ സമാഹാരം.
കൃതികള്‍:
മുത്തുച്ചിപ്പി (1961),പാതിരാപ്പൂക്കള്‍ (1967) (കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച കൃതി),പാവം മാനവഹൃദയം (1968),പ്രണാമം (1969)
ഇരുള്‍ ചിറകുകള്‍ (1969),രാത്രിമഴ (1977) (കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, സാഹിത്യ പ്രവര്‍ത്തക അവാര്‍ഡ്)
അമ്പലമണി (1981) (ആശാന്‍ പ്രൈസ്, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ പുരസ്‌കാരം),കുറിഞ്ഞിപ്പൂക്കള്‍ (1987) (ആശാന്‍ സ്മാരക സമിതി (മദ്രാസ്) അവാര്‍ഡ്)
തുലാവര്‍ഷപ്പച്ച (1990) (വിശ്വദീപം അവാര്‍ഡ്),രാധയെവിടെ (1995) (അബുദാബി മലയാളി സമാജം അവാര്‍ഡ്)
കൃഷ്ണകവിതകള്‍ (ജന്മാഷ്ടമി പുരസ്‌കാരം, എഴുകോണ്‍ ശിവശങ്കരന്‍ സാഹിത്യ അവാര്‍ഡ്),മേഘം വന്നു തൊട്ടപ്പോള്‍,ദേവദാസി,വാഴത്തേന്‍,മലമുകളിലിരിക്കെ
സൈലന്റ് വാലി (നിശ്ശബ്ദ വനം),വായാടിക്കിളി,കാടിനു കാവല്‍
പുരസ്‌കാരങ്ങള്‍:
പ്രകൃതിസംരക്ഷണ യത്‌നങ്ങള്‍ക്കുള്ള ഇന്ത്യാഗവണ്മെന്റിന്റെ ആദ്യത്തെ ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ്
സാമൂഹിക സേവനത്തിനുള്ള ജെംസെര്‍വ് അവാര്‍ഡ്
1968 പാതിരപ്പൂക്കള്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം
1978 രാത്രിമഴ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം
1982 അമ്പലമണി ഓടക്കുഴല്‍ പുരസ്‌കാരം
1984 അമ്പലമണി വയലാര്‍ അവാര്‍ഡ്
2001 ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്
2003 വള്ളത്തോള്‍ അവാര്‍ഡ്
2004 കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്
2004 ബാലാമണിയമ്മ അവാര്‍ഡ്
2006 പത്മശ്രീ പുരസ്‌കാരം
2009 എഴുത്തച്ഛന്‍ പുരസ്‌കാരം
2013 മണലെഴുത്ത് 2012 ലെ സരസ്വതി സമ്മാന്‍



