അഭയകേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം

തിരുവനന്തപുരം: അഭയക്കൊലകേസില്‍ പ്രതികളായ ഫാ.തോമസ് എം കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. ശിക്ഷ 320 വകുപ്പ് പ്രകാരം. തിരുവനന്തപുരം സിബിഐ കോടതിയാണ് വിധി പറഞ്ഞത്. ഫാ. തോമസ് കോട്ടൂരിന് 5 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. തെളിവ് നശിപ്പിച്ചതിന് 7 വര്‍ഷം തടവും.

കൊലപാതകം, തെളിവുനശിപ്പിക്കല്‍, തുടങ്ങ്ിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിരിക്കുന്നത്. മഠത്തിലേക്ക് അതിക്രമിച്ച് കടന്നതിന് ഒരു ലക്ഷം രൂപ അധികപിഴയു കൂടി ഫാ.തോമസ് കോട്ടൂരിന് സിബിഐ കോടതി വിധിച്ചിട്ടുണ്ട്. പ്രതികള്‍ രണ്ട് പേരും പിഴ ശിക്ഷ അടയ്ക്കാത്ത വിധം ഒരു വര്‍ഷം കൂടി അധികതടവ് ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും സിബിഐ കോടതി വിധിയില്‍ വ്യ്കതമാക്കി.

ശിക്ഷ വിധിച്ചത് 28 വര്‍ഷത്തിന് ശേഷമാണ്.

Share news
error: Content is protected !!
Scroll to Top