പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ച സംഭവം ; പ്രതിഷേധം ശക്തമാകുന്നു

പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചതിന് പിന്നാലെ പ്രതിഷേധം ശക്തമാകുന്നു . കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംയുക്ത കര്‍ഷക സമിതി തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കും.സമരത്തില്‍ മുഖ്യ മന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കും.

ഈ വേദിയില്‍ ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി നിലപാട് കടുപ്പിക്കാനാണ് സാധ്യത .ഇത് ബനാന റിപ്പബ്ലിക്കല്ലെന്ന് പരസ്യമായി വിമര്‍ശിച്ച് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ രംഗത്ത് വന്നിരുന്നു.

അതേസമയം പ്രതിപക്ഷ എംഎല്‍എമാര്‍ ഇന്ന് നിയമസഭയിലെത്തി യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ തീരുമാനിക്കും. രാജ്ഭവനിലേക്ക് യുവജന സംഘടകളുടെ പ്രതിഷേധ മാര്‍ച്ചുകളും ഉണ്ടാകും. പ്രതിപക്ഷ അംഗങ്ങള്‍ ഇതിനായി നിയമസഭായിലേക്ക് എ‌ത്തി തുടങ്ങി .

 

Share news
error: Content is protected !!
Scroll to Top