ഇന്ന് ദേശീയ കര്‍ഷക ദിനം : കര്‍ഷക സമരം 28-ാം ദിവസത്തിലേക്ക്

ന്യൂഡല്‍ഹി : ദേശീയ കര്‍ഷക ദിനമായ ഇന്ന് കര്‍ഷക സമരം കൂടുതല്‍ ശക്തമാക്കി 28-ാം ദിവസത്തിലേക്ക് കടന്നു . പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യത്തെ എല്ലാവരും ഇന്ന് ഉച്ചഭക്ഷണം ഉപേക്ഷിക്കാന്‍ കിസാന്‍ മുക്തി മോര്‍ച്ച അഭ്യര്‍ത്ഥിച്ചു.

കര്‍ഷകരുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും രാജ്യവ്യാപക പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്.റിലയന്‍സ്, അദാനി കമ്പനികളുടെ ഉത്പന്നങ്ങളും സേവനങ്ങളും ഉപേക്ഷിക്കാനുള്ള പ്രചരണം ശക്തമാക്കാനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. അടുത്ത ഞായറാഴ്ച പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് പരിപാടി തുടങ്ങുന്ന 11 മണിക്ക് പാത്രം കൊട്ടി പ്രതിഷേധിക്കാനും ആഹ്വാനമുണ്ട്.

ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് കാട്ടി കേന്ദ്ര കൃഷിമന്ത്രി നല്‍കിയ കത്തില്‍ ഇത് വരെയും സംഘടന നേതാക്കള്‍ തീരുമാനം എടുത്തില്ല.

 

Share news
error: Content is protected !!
Scroll to Top