ശ്വാസംമുട്ടി ഡല്‍ഹി ; വായു മലിനീകരണ തോത് 400ന് അടുത്ത്

HIGHLIGHTS : Suffocating Delhi; Air pollution levels are close to 400

ന്യൂഡല്‍ഹി : ദീപാവലിക്ക് വിലക്കുകള്‍ കാറ്റില്‍പ്പറത്തി പടക്കങ്ങള്‍ പൊട്ടിച്ചതോടെ ഡല്‍ഹി ലോകത്തെ ഏറ്റവും കൂടുതല്‍ വായുമലിനീകരണമുള്ള നഗരമായി. വെള്ളി രാവിലെ ആറിന് സ്വിസ് സ്ഥാപനമായ ഐക്യു എയറിന്റെ കണക്കുകള്‍ പ്രകാരം വായുനിലവാര സുചിക 351 ആയി. അതീവമോശം സ്ഥിതിയാണിത്.

കഴിഞ്ഞവര്‍ഷം ദീപാവലിക്കുശേഷം വായുനിലവാരം 218 ആയിരുന്നു. സോണിയാവിഹാര്‍, സിരിഫോര്‍ട്ട്, പഞ്ചാബിബാഗ്, ആര്‍കെ പുരം, ജഹാംഗിര്‍പുരി, അശോക്വിഹാര്‍ എന്നിവിടങ്ങളില്‍ വായുഗുണനിലവാര സൂചിക 400ന് അടുത്തെത്തി. പടക്കങ്ങളുടെ നിര്‍മാണം, സംഭരണം, വില്‍പ്പന, ഉപയോഗം തുടങ്ങിയവയ്ക്ക് ഡല്‍ഹി സര്‍ക്കാര്‍ ജനുവരി ഒന്ന് വരെ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശ്, ഹരിയാന അതിര്‍ത്തികളില്‍ നിന്നും പടക്കങ്ങള്‍ ഡല്‍ഹിയിലേക്ക് ഒഴുകിയതോടെ ആഘോഷരാവിനുശേഷം ഡല്‍ഹിയുടെ അന്തരീക്ഷത്തില്‍ കട്ടിയുള്ള പുകമഞ്ഞ് മൂടി.

sameeksha-malabarinews

വായുനിലവാരം 400 നും മുകളിലേക്ക് പോയാല്‍ അത് ഗുരുതരാവസ്ഥയായും 450ന് മുകളില്‍ പോയാല്‍ അതീവഗുരുതരവുമായാണ് കണക്കാക്കപ്പെടുന്നത്. അതീവഗുരുതരസാഹചര്യത്തിലേക്ക് ഉയര്‍ന്നാല്‍ കണ്ണിനെയും ശ്വാസകോശത്തെയും ബാധിക്കുന്ന ഗുരുതരരോഗങ്ങള്‍ക്ക് സാധ്യതയുണ്ട്.
യമുനാജലത്തില്‍ രാസവസ്തുക്കളുടെ അളവ് കുതിച്ചുയര്‍ന്നത് ജലബോര്‍ഡിന് വെല്ലുവിളി ഉയര്‍ത്തുന്നു. ഇത് ഡല്‍ഹിയുടെ പല മേഖലകളിലും കടുത്ത ജലക്ഷാമത്തിനും കാരണമാകുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!