സുധീര്‍ മിശ്ര സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാന്‍, ലിജോയും ആന്‍ അഗസ്റ്റിനും അംഗങ്ങള്‍

തിരുവനന്തപുരം: 54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നിര്‍ണയിക്കുന്നതിനുള്ള ജൂറിയെ തെരഞ്ഞെടുത്തു. ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് ജൂറി അധ്യക്ഷന്‍.

സംവിധായകന്‍ പ്രിയനന്ദനനും ഛായാഗ്രാഹകന്‍ അഴകപ്പനുമാണ് പ്രാഥമിക വിധിനിര്‍ണയസമിതി ചെയര്‍മാന്‍മാര്‍. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാന്‍ എന്‍എസ് മാധവന്‍, നടി ആന്‍ അഗസ്റ്റിന്‍, ശ്രീവത്സന്‍ ജെ മേനോന്‍ എന്നിവരാണ് ജൂറി അംഗങ്ങള്‍.

പ്രതാപ് പി നായര്‍, വിജയ് ശങ്കര്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, വിനോയ് തോമസ്, ഡോ. മാളവിക ബിന്നി, സിആര്‍ ചന്ദ്രന്‍ എന്നിവരാണ് പ്രാഥമിക വിധിനിര്‍ണയസമിതിയിലെ മറ്റ് അംഗങ്ങള്‍. ഡോ. ജാനകി ശ്രീധരനാണ് രചനാവിഭാഗം ജൂറി ചെയര്‍പേഴ്സണ്‍. ഡോ.ജോസ് കെ മാനുവല്‍, ഡോ. ഒകെ സന്തോഷ്, സി അജോയ് (ജൂറി മെമ്പര്‍ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങള്‍.

ആകെ 160 ചിത്രങ്ങളാണ് അവാര്‍ഡിനായി സമര്‍പ്പിച്ചിരിക്കുന്നത്. ജൂലായ് 13ന് ജൂറി സ്‌ക്രീനിംഗ് ആരംഭിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top