
പരപ്പനങ്ങാടി: തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ പരപ്പനങ്ങാടി ന്യൂ കട്ട് പാലം നിര്‍മ്മാണത്തിന്റെ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് തീരുമാനമായി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോക്ടര്‍ ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് യോഗത്തിലാണ് ന്യൂ കട്ട് പാലം നിര്‍മ്മാണത്തിന് ആവശ്യമായ അപ്പ്രോച്ച് റോഡിന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഭൂമി ഉപയോഗിക്കുന്നതിന് ഉപയോഗ അനുമതി ലഭ്യമാക്കുന്നതിനുള്ള തീരുമാനം ആയത്.
തിരൂരങ്ങാടി നിയോജകമണ്ഡലം എംഎല്‍എ കെ പി എ മജീദിന്റെ ആവശ്യപ്രകാരമാണ് യോഗം വിളിച്ചു ചേര്‍ത്തത്. ജലവിഭവ വകുപ്പില്‍ നിന്നും ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയവും പ്ലാനിറ്റോറിയവും നിര്‍മാണത്തിന് വേണ്ടി വിട്ടു നല്‍കിയ ഭൂമിയുടെ ഒരു വശത്തുകൂടിയാണ് ഈ പാലത്തിന്റെ അപ്പ്രോച്ച് റോഡ് നിര്‍മ്മിക്കേണ്ടതായി വന്നിട്ടുള്ളത്. ഈ ഭൂമിയിലൂടെ നിര്‍മ്മാണം നടത്തുന്നതിന് ആവശ്യമായ നിരാക്ഷേപ പത്രം ലഭ്യമാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കേരള സ്റ്റേറ്റ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയം ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഈ നിര്‍മ്മാണത്തിന് ആവശ്യമായ എന്‍ഒസി സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്നും ലഭ്യമാക്കിയിരുന്നില്ല. അടിയന്തരമായി ഈ നിര്‍മ്മാണത്തിന് ആവശ്യമായ നിരാക്ഷേപ പത്രം ലഭ്യമാക്കി, സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയത്തിന് കൂടി ഉപകാരപ്പെടുന്ന പാലത്തിന്റെ നിര്‍മ്മാണം എത്രയും പെട്ടെന്ന് ആരംഭിക്കുന്നതിനുള്ള സൗകര്യം ചെയ്തു കൊടുക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.
എത്രയും പെട്ടെന്ന് തന്നെ പരപ്പനങ്ങാടി സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയ പ്രദേശം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോക്ടര്‍ ആര്‍ ബിന്ദു സന്ദര്‍ശിക്കുന്നതിനും, സന്ദര്‍ശി ഈ പദ്ധതിയുടെ തുടര്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാനും തീരുമാനമായി.
യോഗത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോക്ടര്‍ ആര്‍ ബിന്ദു, കെ പി എ മജീദ് എംഎല്‍എ, ടി കെ നാസര്‍ , നഗരസഭ ചെയര്‍മാന്‍ പി. പി ഷാഹുല്‍ഹമീദ്, കൗണ്‍സിലര്‍ അസീസ് കൂളത്ത്, ഹാഫിസ് മുഹമ്മദ് പി വി, ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഷിബു എ, പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം ചീഫ് എന്‍ജിനീയര്‍ ഹ്യൂജിന്‍ ആല്‍ബര്‍ട്ട്, പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വിനോദ് കുമാര്‍, പൊതുമരാമത്ത് പാലങ്ങള്‍ ഡിസൈന്‍ വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അരുണ്‍ കെ. വി, പൊതുമരാമത്ത് പാലങ്ങള്‍ ഡിസൈന്‍ വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ കണ്ണന്‍ പി, സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയം ഡയറക്ടര്‍ സോജു, പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



