
ഡോര്‍ട്ട്മുണ്ട്: യൂറോ കപ്പ് ഫുട്ബോള്‍ ഫൈനലില്‍ സ്പെയ്നും ഇംഗ്ലണ്ടും ഏറ്റുമുട്ടും. ഞായറാഴ്ച രാത്രി 12.30നാണ് കിരീടപ്പോരാട്ടം. ആവേശകരമായ സെമിയില്‍ നെതര്‍ലന്‍ഡ്സിനെ 2–1ന് മറികടന്നാണ് ഇംഗ്ലീഷുകാര്‍ തുടര്‍ച്ചയായ രണ്ടാം ഫൈനലിന് യോഗ്യത നേടിയത്. പകരക്കാരനായെത്തി പരിക്കുസമയം ഒല്ലി വാറ്റ്കിന്‍സ് സുന്ദരഗോളോടെ വിജയം സമ്മാനിച്ചു. പിന്നിട്ടുനിന്നശേഷമാണ് തിരിച്ചുവരവ്. സാവി സിമോണ്‍സിലൂടെ ഏഴാം മിനിറ്റില്‍ ഡച്ചുകാര്‍ മുന്നിലെത്തിയിരുന്നു. എന്നാല്‍ പെനല്‍റ്റിയിലൂടെ ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ഇംഗ്ലണ്ടിന് സമനില സമ്മാനിച്ചു.
81–ാം മിനിറ്റിലാണ് കെയ്നിനെ പിന്‍വലിച്ച് ഇംഗ്ലീഷ് പരിശീലകന്‍ ഗാരെത് സൗത്ഗേറ്റ് വാറ്റ്കിന്‍സിനെ കൊണ്ടുവരുന്നത്. അധികസമയത്തേക്ക് നീങ്ങുമെന്ന് ഉറപ്പിക്കവെ മറ്റൊരു പകരക്കാരന്‍ കോള്‍ പാല്‍മെര്‍ ഒരുക്കിയ അവസരം വാറ്റ്കിന്‍സ് വലയിലാക്കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



