മലപ്പുറത്ത് ക്വാറിയില്‍ വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

മലപ്പുറം: മലപ്പുറത്ത് ക്വാറിയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. കീഴുപറമ്പ് കുനിയില്‍ പാലാപറമ്പില്‍ സന്തോഷിന്റെ മകള്‍ അഭിനന്ദ (12)യാണ് മരിച്ചത്. ഞായറാഴ്ച പകല്‍ രണ്ടോടെ വാലില്ലാപുഴ പട്ടോത്ത്ചാലിലെ ക്വാറിയിലായിരുന്നു അപകടം. അയല്‍വാസി ചെറിയാലക്കല്‍ പാലാപറമ്പില്‍ ഗോപിനാഥന്റെ മകള്‍ ആര്യ (15) ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മുന്ന് കുട്ടികളാണ് അപ കടത്തില്‍പ്പെട്ടത്. ഒരാളെ ആര്യയുടെ അച്ഛന്റെ സഹോദരി ബിന്ദു രക്ഷപ്പെടുത്തി. അഭിനന്ദ കീഴുപറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിയാണ്. അമ്മ: ജിഷി. സഹോദരി: അഹല്യ. വ്യാഴാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top