Section

malabari-logo-mobile

പരപ്പനങ്ങാടി ചാപ്പപ്പടി ഫിഷറീസ് ഡിസ്‌പെന്‍സറി ഹോസ്പിറ്റലില്‍ കിടത്തി ചികിത്സ സൗകര്യം ഏര്‍പ്പെടുത്തണം;ആരോഗ്യമന്ത്രിക്ക് നിവേദനം നല്‍കി

HIGHLIGHTS : Parappanangady Chappapady Fisheries Dispensary Hospital A petition was submitted to the Minister of Health

പരപ്പനങ്ങാടി: ചാപ്പപ്പടി ഫിഷറീസ് ഡിസ്‌പെന്‍സറി ഹോസ്പിറ്റലില്‍ കിടത്തി ചികിത്സ സൗകര്യം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ പി.പി ഷാഹുല്‍ ഹമീദ് ആരോഗ്യ മന്ത്രിയുമായി ചര്‍ച്ച നടത്തി.

പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ മത്സ്യ തൊഴിലാളി മേഖലയില്‍ സ്ഥിതി ചെയ്യുന്ന ചാപ്പപ്പടി ഫിഷറീസ് ഡിസ്‌പെന്‍സറി ഹോസ്പിറ്റലില്‍ കെട്ടിട സൗകര്യവും സ്ഥലവും ഉണ്ടായിട്ടും നാളിതുവരെ അവിടെ കിടത്തി ചികിത്സ ആരംഭിച്ചിട്ടില്ല.

sameeksha-malabarinews

കിടത്തി ചികിത്സ സൗകര്യം ഏര്‍പ്പെടുത്തുക അല്ലെങ്കില്‍ കോസ്റ്റല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയായി ഉയര്‍ത്തുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ കണ്ട് ചര്‍ച്ച ചെയ്യുകയും നിവേദനം നല്‍കുകകയു ചെയ്തു.

മുന്‍പ് തീര സദസ്സില്‍ വെച്ച് സര്‍വ്വ കക്ഷി നിവേദനമായി ഈ ആവശ്യം ഉന്നയിച്ചിരുന്നു. തീരദേശ മേഖലയിലെ വിഷയം ആയത് കൊണ്ടും ജനസാന്ദ്രത പരിഗണിച്ചും പുതിയ ഹാര്‍ബറിന്റെ നിര്‍മ്മാണം നടന്ന് കൊണ്ടിരിക്കുന്നത് കൊണ്ടും പരിഗണിക്കാമെന്ന് അധികൃതര്‍ അറിയിച്ചതായും നഗരസഭ ചെയര്‍മാന്‍ പി.പി ഷാഹുല്‍ ഹമീദ് പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!