
താനൂര്‍: സൗപ്ലൈകോ തിരൂര്‍ താലൂക്ക് ഡിപ്പോയുടെ കീഴിലുള്ള എന്‍എ ഫ്എസ്എ കുടുങ്ങാത്തുകുണ്ട് ഗോഡൗണില്‍ കോടികളുടെ വെട്ടിപ്പ്. 2.18 കോടിയുടെ വെട്ടിപ്പാണ് പരിശോധനയില്‍ കണ്ടെത്തിയത. 2021 മുതല്‍ 2024 മാര്‍ച്ച് 31വരെ യുള്ള സ്റ്റോക്കില്‍ രജിസ്റ്റര്‍ ചെയ്ത ഭക്ഷ്യസാധനങ്ങള്‍ വിതരണം നടത്തിയതായി കണ്ടെത്താനായിട്ടില്ല. എന്നാല്‍ ഇതുപ്രകാരമുള്ള ഭക്ഷ്യവസ്തുക്കള്‍ ഗോഡൗണിലില്ല. അരി, ഗോതമ്പ്, ആട്ട തുടങ്ങിയവ ഗോഡൗണില്‍നിന്ന് കടത്തിയതായാണ് വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. വെട്ടിപ്പ് കണ്ടെത്തിയതോടെ താലൂക്ക് ഡിപ്പോ മാനേജര്‍ പൊലിസിന് പരാതി നല്‍കി.
താനൂര്‍ ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസര്‍ നടത്തിയ പരി ശോധനയിലാണ് വെട്ടിപ്പ് ശ്രദ്ധ യില്‍പ്പെട്ടത്. പിന്നീട് തിരൂര്‍ താലൂ ക്ക് സപ്ലൈ ഓഫീസറും മലപ്പുറം സപ്ലൈകോ ഇന്റേണല്‍ ഓഡിറ്റ് വിഭാഗവും പരിശോധന നടത്തി. അവയിലും ക്രമക്കേട് കണ്ടെത്തി.
എപ്രിലില്‍ നടത്തിയ 2021-2024 വര്‍ഷത്തെ സ്റ്റോക്ക് വെരിഫിക്കേ ഷനിലും വെട്ടിപ്പ് കണ്ടതോടെ കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീ സീനിയര്‍ സൂപ്രണ്ടിന്റെ നേതൃ തത്തില്‍ തിരൂര്‍ താലൂക്ക് സപ്ലൈ ഓഫീസറും തിരൂര്‍ റേഷനിങ് ഇന്‍ സ്‌പെക്ടര്‍മാരും നടത്തിയ പരിശോ ധനയിലും റേഷന്‍ ധാന്യങ്ങളുടെ കുറവ് കണ്ടെത്തി. തുടര്‍ന്നാണ് പൊലീസ് നടപടിയിലേക്ക് നീങ്ങി യത്. വനിതാ ജീവനക്കാരികളെ ഉള്‍പ്പെടെ പ്രതിചേര്‍ത്താണ് കേസ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



