
മലപ്പുറം: മൊബൈല്‍ സിം കാര്‍ഡ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. പ്രവാസി യാത്രക്കാര്‍ക്ക് സിം കാര്‍ഡ് വില്‍ക്കുന്ന കൊണ്ടോട്ടി ഒളവട്ടൂര്‍ സ്വദേശി പാറച്ചാലില്‍ വീട്ടില്‍ അബ്ദുല്‍ ഷമീറി (38)നെയാണ് ജില്ലാ സൈബര്‍ സെല്‍ ഇന്‍സ്‌പെക്ടറും സംഘവും അറസ്റ്റുചെയ്തത്.
കടകളില്‍ സിം കാര്‍ഡ് എടുക്കാന്‍ വരുന്നവരുടെ ബയോമെട്രിക് രേഖകള്‍ ഉപയോഗിച്ച് വ്യാപകമായി സിമ്മുകള്‍ വാങ്ങിക്കുട്ടിയാണ് തട്ടിപ്പ്. പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വിവിധ കമ്പനികളുടെ 1500 സിം കാര്‍ഡുകളും ഒന്നരലക്ഷം രൂപയും കണ്ടെടുത്തു.
ഇത്തരത്തില്‍ ഉപഭോക്താക്കളുടെ സമ്മതമില്ലാതെ സംഘടിപ്പിക്കുന്ന സിം കാര്‍ഡുകള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടോയെന്ന അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് അറിയിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇത്തരത്തില്‍ സിം കാര്‍ഡ് ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാ നത്തിലായിരുന്നു പരിശോധന. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ 1930 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി എസ് ശശിധരന്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



